ടീമിന് ഷാരൂഖിന്റെ എസ്എംഎസ് ശിക്ഷ
കൊല്‍ക്കൊത്ത എത്രമാത്രം ഫലിതപ്രിയനാണ് ഷാരൂഖ് ഖാനെന്ന് തിരശീലയ്ക്ക് പുറത്തുളള അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ കണ്ടിട്ടുളളവര്‍ക്കറിയാം. ടെലിവിഷന്‍ അഭിമുഖങ്ങളിലും റിയാലിറ്റി ഷോകളിലുമൊക്കെ ഷാരൂഖ് പ്രസരിപ്പിക്കുന്ന ഊര്‍ജവും അദ്ദേഹത്തിന്റെ കിംഗ് ഖാന്‍ പദവിക്ക് മാറ്റു കൂട്ടിയിട്ടുണ്ട്.
ഐപിഎല്‍ മാമാങ്കത്തില്‍ അദ്ദേഹത്തിന്റെ ടീമായ കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്സ് സെമി കാണാതെ പുറത്താകുമെന്ന് ഏതാണ്ട് ഉറപ്പിക്കുമ്പോഴും ഷാരൂഖിന്റെ ഫലിതബോധത്തിന് കുറവൊട്ടുമില്ല.
രാജസ്ഥാന്‍ റോയല്‍സിനോട് കഴിഞ്ഞ കളിയില്‍ നേരിട്ട പരാജയത്തിനു ശേഷം നൈറ്റ് റൈഡേഴ്സ് ടീം അംഗങ്ങള്‍ക്ക് ഷാരൂഖ് വക ഒരു എസ്എംഎസ് കിട്ടി. അതിദീര്‍ഘമായ എസ്എംഎസ്.
നര്‍മ്മം തുളുമ്പുന്ന വാചകങ്ങളില്‍ പക്ഷേ, ഷാരൂഖിന് പറയാനുളളത് എല്ലാമുണ്ടായിരുന്നു. സൗരവും കിംഗ് ഖാനും തമ്മില്‍ കൊണ്ടുപിടിച്ച ഉടക്കാണെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനിടെയാണ് എസ്എംഎസ് പുറത്തായത്.
അടുത്ത പേജില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications