Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസുകാരനെ നഗ്നനാക്കി മര്‍ദ്ദിച്ചു

പുനെ: നഗരത്തിലെ ഒരു മദ്യക്കടയില്‍ ഒരു പറ്റം ആളുകള്‍ ചേര്‍ന്ന്‌ പൊലീസുകാരനെ നഗ്നനാക്കി മര്‍ദ്ദിച്ചു. ഹഡപ്‌സര്‍-മാഗര്‍പ്പട്ട റൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ജെബി ബര്‍ ആന്റ്‌ വൈന്‍ ഷോപ്പീ എന്ന മദ്യക്കടയിലാണ്‌ സംഭവം നടന്നത്‌.

കടയടയ്‌ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതകര്‍ക്കത്തിനൊടുവില്‍ ഒരു പറ്റം ആളുകള്‍ ചേര്‍ന്ന്‌ പൊലീസുകാരനെ നഗ്നനാക്കിയശേഷം ഇരുമ്പുവടികളും കല്ലുകളും കൊണ്ട്‌ മര്‍ദ്ദിയ്‌ക്കുയായിരുന്നു.

പട്രോളിംഗ്‌ ഡ്യൂട്ടിയിലായിരുന്ന മുണ്ഡാവ പൊലീസിലെ ഹവല്‍ദാര്‍ ബാപു ശങ്കര്‍ ഷിന്‍ഡേയാണ്‌ മര്‍ദ്ദനത്തിനിരയായത്‌. നഗരത്തിലെ മദ്യക്കടകളെല്ലാം രാത്രി 9.30ന്‌ അടയ്‌ക്കണമെന്നതാണ്‌ നിയമം. എന്നാല്‍ പ്രശ്‌നമുണ്ടായ മദ്യക്കട രാത്രി വൈകിയിട്ടും അടയ്‌ക്കാത്തത്‌ കണ്ടതിനെത്തുടര്‍ന്ന്‌ പതിനൊന്നുമണിയ്‌ക്കുശേഷം ഷിന്‍ഡേ കടയുടമയെ സമീപിച്ച്‌ കടയടയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടു.

എന്നാല്‍ കടയുടമയും മകനും ഷിന്‍ഡേ പറഞ്ഞതനുസരിച്ച്‌ കടയട്‌ക്കാന്‍ തയ്യാറായില്ല. ഷിന്റെ വീണ്ടും കടയടയ്‌ക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ ക്ഷുഭിതനായ കടയുടമ ഷിന്‍ഡെയെ അസഭ്യം പറയുകയും കടയടപ്പിക്കാന്‍ ഷിന്‍ഡെയ്‌ക്ക്‌ അധികാരമില്ലെന്ന്‌ പറഞ്ഞ്‌ ആക്ഷേപിക്കുകയും ചെയ്‌തു.

തുടര്‍ന്‌്‌ ഷിന്‍ഡെയും കടയുടമയും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇയാളും മകനും ചേര്‍ന്ന്‌ ഷിന്‍ഡെയെ വലിച്ചിഴച്ച്‌ കടയ്‌ക്കുള്ളിലെ ഒരു മുറിയ്‌ക്കുള്ളിലിട്ട്‌ പൂട്ടി. തുടര്‍ന്ന്‌ മറ്റുപലരോടും ആയുധവുമായി സ്ഥലത്തെത്താന്‍ ആവശ്യപ്പെട്ടു.

കടയുടമയുടെയും മകന്റെയും ആവശ്യമനുസരിച്ച്‌ ഒരു പറ്റം ആളുകള്‍ ആയുധങ്ങളുമായെത്തി. തുടര്‍ന്ന്‌ ഇവര്‍ ചേര്‍ന്ന്‌ ഷിന്‍ഡേയുടെ യൂണിഫോം അഴിച്ചുകളഞ്ഞ്‌ അദ്ദേഹത്തെ മര്‍ദ്ദിയ്‌ക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ റോഡിലൂടെ പോയ ഒരാള്‍ പ്രശ്‌നത്തിലിടപെട്ടപ്പോള്‍ അയാളെയും ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു.

തുടര്‍ന്ന്‌ അയാള്‍ സ്ഥലത്തുനിന്നും രക്ഷപ്പെട്ട്‌ സിറ്റി കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയായിരുന്നു. കണ്‍ട്രോള്‍ റൂം അധികൃതര്‍ ഹഡപ്‌സര്‍ പൊലീസിന്‌ വിവരം നല്‍കി.

നാല്‍പത്‌ പേരുള്‍പ്പെട്ട പൊലീസ്‌ സംഘമെത്തി ചെറിയ തോതില്‍ ലാത്തി ചാര്‍ജ്‌ നടത്തിയാണ്‌ ഷിന്‍ഡെയെ മോചിപ്പിച്ചത്‌. ഷിന്‍ഡെയെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ജനക്കൂട്ടം പൊലീസിനെ മര്‍ദ്ദിയ്‌ക്കുകയും വാഹനങ്ങള്‍ക്ക്‌ നേരെ കല്ലെറിയുകയും ചെയ്‌തു. ഇവരില്‍ പലരെയും പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+