സ്വാമി വിവിക്‌താനന്ദയ്‌ക്കെതിരേ പീഡനാരോപണവുമായി അധ്യാപികമാര്‍
ചെങ്ങന്നൂര്‍: ചിന്മയ സ്‌കൂളുകളുടെ നടത്തിപ്പുകാരനായ സ്വാമി വിവിക്‌താനന്ദ സരസ്വതിയ്ക്കെതിരെ ചെങ്ങന്നൂര്‍ ചിന്മയാ മിഷന്‍ സ്‌കൂളിലെ അധ്യാപികമാര്‍ രംഗത്ത്.
ഇടുക്കി സ്വദേശിയായ സ്വാമി പല പേരുകളില്‍ പല സ്‌ഥലങ്ങളില്‍ താമസിച്ച് സ്‌ത്രീപീഡനമടക്കമുള്ള കുറ്റകൃത്യങ്ങള്‍ നടത്തി പോലീസ് അന്വേഷണത്തേത്തുടര്‍ന്ന് ചിന്മയാശ്രമത്തില്‍ അഭയം തേടുകയായിരുന്നെന്ന് അധ്യാപികമാര്‍ ആരോപിച്ചു. വിവിക്‌താനന്ദയുടെ ആത്മീയക്കച്ചവടവും വിദ്യാഭ്യാസക്കച്ചവടവും പീഡനങ്ങളും വെളിച്ചത്തുകൊണ്ടുവരണമെന്ന് അധ്യാപികമാര്‍ ആവശ്യപ്പെട്ടു.
വിദ്യാര്‍ഥിനികളെ മള്‍ട്ടിമീഡിയ റൂമില്‍ കൊണ്ടുപോയി നീലച്ചിത്രങ്ങള്‍ കാണിക്കുന്നതു പതിവാണ്. സ്‌കൂളില്‍നിന്നു വിനോദയാത്ര പോകുമ്പോള്‍ പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും പ്രത്യേക വാഹനങ്ങളിലാണു കൊണ്ടുപോകുക. പെണ്‍കുട്ടികളെ ഉപദ്രവിക്കുന്നതുകണ്ട് ആണ്‍കുട്ടികളുമായി തര്‍ക്കംവരെയുണ്ടായി.
മുന്നൂറ്റിഇരുപതോളം കുട്ടികള്‍ ടി.സി വാങ്ങി മറ്റു സ്‌കൂളുകളില്‍ ചേര്‍ന്നു. സ്വാമിയെ അനുസരിക്കാത്ത 38 അധ്യാപികമാരെ പിരിച്ചുവിട്ടു. ഭര്‍ത്താക്കന്മാര്‍ നാട്ടിലില്ലാത്ത അധ്യാപികമാരെയാണ് കൂടുതലായി ഉപദ്രവിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
ഒരുലക്ഷം മുതല്‍ രണ്ടുലക്ഷം രൂപവരെ ഡെപ്പോസിറ്റ് കൊടുത്താണ് പലരും ജോലിക്കു കയറിയത്. പിരിച്ചുവിട്ടവര്‍ക്ക് ഈ തുക തിരിച്ചു നല്‍കിയിട്ടില്ല. സ്വാമിയെ അനുസരിക്കാത്തവര്‍ക്കു ശമ്പളം പലപ്പോഴും നല്‍കാറില്ലെന്നും അധ്യാപികമാര്‍ പറയുന്നു. ഇരുപതുവര്‍ഷത്തോളമായി ജോലി ചെയ്‌തവര്‍ക്ക് ഒരു ആനുകൂല്യവും നല്‍കാതെയാണത്രേ പിരിച്ചുവിട്ടത്.
യഥാര്‍ത്ഥ സ്വാമിമാരെ സര്‍ക്കാരും പോലീസും പീഡിപ്പിക്കുന്നു എന്നാരോപിച്ചവരില്‍വിവിക്‌താനന്ദയുമുണ്ടെന്ന് അധ്യാപികമാര്‍ ആരോപിക്കുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications