Get Updates
Get notified of breaking news, exclusive insights, and must-see stories!

മകളെ പീഡിപ്പിച്ചയാളെ പിതാവ് കൊന്നു; പൊലീസ് ആത്മഹത്യയെന്ന് കരുതി

കൊച്ചി: ആറുവയസുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച പതിനാറുകാരനെ പിതാവ് കൊന്ന് നാരകമരത്തില്‍ കെട്ടിത്തൂക്കി.

കായംകുളത്തിനടുത്ത് പത്തിയൂരില്‍ രണ്ടുവര്‍ഷം മുമ്പ് ആത്മഹത്യയെന്ന് എഴുതിതള്ളിയ കേസില്‍ പൊലീസ് യാദൃച്ഛികമായി നടത്തിയ അന്വേഷണത്തിലാണ് ചുരുളഴിയുന്നത്.

പത്തിയൂര്‍ നാഗൂര്‍ചിറയില്‍ അയ്യപ്പന്റെ മകന്‍ അനി(16) കൊല്ലപ്പെട്ട ചെയ്ത കേസില്‍ അയല്‍വാസിയും മരംകയറ്റ തൊഴിലാളിയുമായ സൂര്യഭവനില്‍ രാജന്‍(40) ആണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.

കായംകുളത്ത് നടന്ന കൊലക്കേസുകളുടെ ഫയലുകള്‍ പരിശോധിക്കുന്ന വേളയിലാണ് അനിയുടെ ആത്മഹത്യാ കേസിന്‍റെ ഫയലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും സി ഐ ഹരികൃഷ്ണന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകമെന്ന് സംശയിക്കാവുന്ന ചില സൂചനകള്‍ ഉണ്ടായിരുന്നു.

റിപ്പോര്‍ട്ടില്‍ കഴുത്തിന്‍റെ എല്ലിന് പൊട്ടലുള്ളതായി രേഖപ്പെടുത്തിയിരുന്നു. എഫ്‌ഐആറില്‍, മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ രാജനും അനിയും തമ്മില്‍ സംഘട്ടനം ഉണ്ടായതായും രേഖപ്പെടുത്തിയിരുന്നു.

2006 ജൂലായ് രണ്ടിനാണ് സംഭവം നടന്നത്. രാത്രിയില്‍ വീടിന് സമീപമുള്ള നാരകമരത്തില്‍ അനിയെ തൂങ്ങിമരിച്ച നിലയില്‍ കാണ്ടെത്തുകയായിരുന്നു.

സംഭവ ദിവസം രാവിലെ ആറുവയസ്സുകാരിയെ കുളിമുറിയില്‍ വച്ച് അനി പ്രകൃതിവിരുദ്ധമായി പീഡിപ്പിക്കുന്നത് അമ്മ സുധയുടെ ശ്രദ്ധയില്‍പ്പെട്ടു. അപ്പോള്‍ യുവാവിനെ താക്കീത് ചെയ്ത സുധ രാത്രിയില്‍ ജോലി കഴിഞ്ഞെത്തിയ രാജനോട് ഇക്കാര്യം പറഞ്ഞു.

ഉടന്‍ തന്നെ രാജന്‍ അനിയുടെ വീട്ടിലെത്തി അയാളെ മര്‍ദ്ദിക്കുകയും കഴുത്തില്‍ ഞെക്കി കൊലപ്പെടുത്തുകയുമായിരുന്നു. അനി മരിച്ചതായി ബോധ്യപ്പെട്ട രാജന്‍ ജഡം കൈലിയില്‍ കെട്ടി തൊട്ടടുത്തുള്ള നാരകമരത്തില്‍ തൂക്കുകയും ചെയ്തു.

പരാതിക്കാര്‍ ആരുമില്ലാതിരുന്നതിനാല്‍ ആത്മഹത്യയെന്ന നിലപാടില്‍ കേസ് പൊലീസ് അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് കഴിഞ്ഞ മൂന്നുമാസമായി അതീവരഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് കേസിന്റെ യാഥാര്‍ത്ഥ്യം ചുരുളഴിയുന്നത്. തുടര്‍ന്ന് രാജനെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+