പുസ്തക വിവാദം, ലീഗിന് തിരിച്ചടി
തിരുവനന്തപുരം : പാഠപുസ്തക വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ മുസ്ലിം സംഘടനകളെ സര്‍ക്കാരിനെതിരെ തിരിക്കാമെന്ന മുസ്ലിംലീഗ് ആഗ്രഹത്തിന് തിരിച്ചടി.
കാന്തപുരം എ പി അബൂബേക്കര്‍ മുസലിയാരുടെ നേതൃത്വത്തിലുളള എ പി സുന്നി വിഭാഗവും മുജാഹിദ് മടവൂര്‍ വിഭാഗവും സര്‍ക്കാരിനെതിരെയുളള കടുത്ത നിലപാടില്‍ നിന്ന് പിന്‍മാറുന്നു. വിവാദ പാഠപുസ്തകം പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ നിന്ന് പ്രമുഖ മത സംഘടനകള്‍ പിന്‍മാറുന്നത് ലീഗിനെ രാഷ്ട്രീയമായി ക്ഷീണിപ്പിക്കും.
എന്‍ഡിഎഫ്, പിഡിപി കക്ഷികള്‍ പരസ്യമായി സര്‍ക്കാരിന് അനുകൂലമായി രംഗത്തെത്തിയതും ലീഗിനെ ഞെട്ടിച്ചിട്ടുണ്ട്. കാന്തപുരമടക്കമുളളവരുടെ ആവശ്യം അംഗീകരിച്ച് പാഠപുസ്തകത്തില്‍ സര്‍ക്കാര്‍ ചില പരിഷ്കാരങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്. മുസ്ലിം ഐക്യസംഘത്തെക്കുറിച്ചുളള പരാമര്‍ശം തിരുത്തണമെന്ന് പുരോഗമന കലാസാഹിത്യം സംഘം ജനറല്‍ സെക്രട്ടറി കെ ഇ എന്‍ കുഞ്ഞഹമ്മദ് ലേഖനമെഴുതി ആവശ്യപ്പെട്ടതും ഈ നിരീക്ഷണം സാധൂകരിക്കുന്നു.
സമരത്തിലേയ്ക്ക് എടുത്തുചാടരുതെന്ന് പ്രമുഖ മതസംഘടനകള്‍ മുസ്ലിംലീഗിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പളളികള്‍ വഴി സര്‍ക്കാര്‍ വിരുദ്ധ പ്രചരണം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ നിന്ന് പ്രമുഖമത നേതാക്കള്‍ വിട്ടു നിന്നത് ശ്രദ്ധാര്‍ഹമാണ്. പളളികള്‍ ആര്‍ക്കും സ്ത്രീധനം കിട്ടിയതല്ലെന്ന് മന്ത്രി പാലൊളി മുഹമ്മദു കുട്ടി രൂക്ഷമായി പ്രതികരിച്ചതും മതനേതാക്കളുടെ പിന്മാറ്റം അറിഞ്ഞു തന്നെയാണ്.
പാഠപുസ്തകവിവാദത്തില്‍ മുസ്ലിംലീഗിനെ മറ്റ് ഇസ്ലാമിക സംഘടനകളില്‍ നിന്ന് ഒറ്റപ്പെടുത്തുകയാണ് സിപിഎം ലക്ഷ്യം. ലീഗനുകൂല നിലപാട് ഇപ്പോഴും പ്രകടിപ്പിക്കുന്നത് ഇകെ വിഭാഗം മാത്രമാണ്. സുന്നി, മുജാഹിദ്ദീന്‍, ജമായത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളുടെ ഇടത് അനുഭാവമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലീഗിനെ മലപ്പുറത്ത് മലര്‍ത്തിയടിച്ചത്.
പാഠപുസ്തകം പിന്‍വലിക്കണമെന്ന ആവശ്യം ജമായത്തെ ഇസ്ലാമിക്കും ഇല്ല. വിവാദമായ മതമില്ലാത്ത ജീവന്‍ എന്ന പാഠം മാത്രം പിന്‍വലിക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.
ഇസ്ലാമിക സംഘടനകളിലുണ്ടായ ഈ ഭിന്നിപ്പ് പൂര്‍ണമായും ഉപയോഗപ്പെടുത്തിയുളള ഒരു പ്രശ്നപരിഹാരത്തിനാണ് സര്‍ക്കാരും ശ്രമിക്കുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയ്ക്ക് അനുകൂലമായ വികാരം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാവും പാഠപുസ്തക വിവാദത്തില്‍ സര്‍ക്കാരിന്റെ നിലപാട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications