നഗ്നപൂജ: മലയാളി ജ്യോത്സ്യന്‍ പിടിയില്‍
കോയമ്പത്തൂര്‍: കുടുംബപ്രശ്‌നങ്ങള്‍ തീര്‍ക്കാനായി യുവതിയെ നഗ്നയാക്കി പൂജനടത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച മലയാളി ജ്യോത്സ്യനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
ഈറോഡ് രംഗപാളയത്ത് ബ്രഹ്മര്‍ഷി ജ്യോതിഷനിലയം നടത്തുന്ന കൊല്ലം സ്വദേശി ഗിരി എസ് അയ്യരാണ്(44) പിടിയിലായത്. ഈറോഡില്‍ ഹോട്ടല്‍ നടത്തിവരുകയായിരുന്ന വീരപ്പന്‍സത്രം ഗോപാലന്‍ കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഭാര്യ ഗൗരിയെയും കൂട്ടി ഗിരിയെ സമിപിച്ചു.
പരിഹാരപൂജ ചെയ്യാമെന്നേറ്റ ഗിരി പൂജാ കര്‍മ്മങ്ങള്‍ക്കായി ഒരു ദിവസം മുഴുവന്‍ ഗൗരിയെ ഒറ്റക്കിരുത്തണമെന്ന് ഗോപാലനോട് ആവശ്യപ്പെട്ടു. ജ്യോത്സ്യന്റെ ആവശ്യത്തില്‍ സംശയം തോന്നിയ ഗോപാലന്‍ അടുത്ത ദിവസം വരാമെന്ന് പറഞ്ഞ് തിരിച്ചുപോയി.
തുടര്‍ന്ന് പരിഹാരപൂജയ്‌ക്കായി ഗൗരിയെ അയയ്‌ക്കാനും തീരുമാനിച്ചു. ഇതനുസരിച്ച് ചൊവ്വാഴ്‌ച ഉച്ചതിരിഞ്ഞ് ഗോപാലന്‍ ഭാര്യയുമൊന്നിച്ച് ഗിരിയുടെ അടുത്തെത്തി. ഇവര്‍ക്കൊപ്പം ബന്ധുക്കളും ഉണ്ടായിരുന്നു.
ഭാര്യയെ അകത്തേയ്‌ക്ക് വിട്ട് ഗോപാലനും കൂട്ടരും പുറത്തുകാത്തുനിന്നു. അകത്തെത്തിയ ഗൗരിയോട് നഗ്നയായി നിലത്തുകിടക്കാന്‍ ഗിരി ആവശ്യപ്പെട്ടു. തുടര്‍ന്ന് ഗൗരി ബഹളമുണ്ടാക്കിയതോടെ ഗോപാലനും കൂട്ടരും മുറിയ്‌ക്കുള്ളില്‍ കയറി ഗിരിയെ പിടികൂടി മര്‍ദ്ദിയ്‌ക്കുകയും തുടര്‍ന്ന് പൊലീസിന് കൈമാറുകയുമായിരുന്നു.
ഇയാളുടെ പൂജാമുറിയില്‍ നിന്നും ലാപ്ടോപ് കന്പ്യൂട്ടര്‍, വെബ് കാമറ എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്‌തുവരുകയാണെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications