കെഎസ്‌ആര്‍ടിസി ബസില്‍ സിഎന്‍ജി ഉപയോഗിക്കുന്ന കാര്യം പരിഗണനയില്‍
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസുകളില്‍ ഡീസലിന് പകരം പ്രകൃതിവാതകം(സിഎന്‍ജി) ഉപയോഗിക്കുന്ന കാര്യം പരിഗണിച്ചുവരുകയാണെന്ന് ഗതാഗത മന്ത്രി മാത്യു ടി തോമസ് അറിയിച്ചു.
ഇതിനായി 280 കോടി രൂപയുടെ പദ്ധതി സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
എല്‍എന്‍ജി( ദ്രവീകൃത പ്രകൃതി വാതകം), സിഎന്‍ജി എന്നിവ ലഭ്യമാക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാറിന്റെ അനുമതി ആവശ്യമാണ്. വൈദ്യുതി ഉപയോഗിച്ച് കെഎസ്‌ആര്‍ടിസി ബസ് ഓടിക്കുന്നകാര്യവും പരിഗണനയിലുണ്ട്- അദ്ദേഹം അറിയിച്ചു. ലാഭകരമായ സര്‍വ്വീസുകള്‍ മാത്രമേ ഇനി നടത്തുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
കെഎസ്‌ആര്‍ടിസി ബസുകളില്‍ ഡീസലിന് പകരം സിഎന്‍ജി, എല്‍എന്‍ജി എന്നിവ ഉപയോഗിക്കുന്നതിന്റെ സാധ്യതാ പഠനത്തിന് ഗതാഗതവകുപ്പ് വദഗ്‌ധ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. തിരുവനന്തപുരത്തെ എനര്‍ജി മാനേജ്‌മെന്റ് സെന്ററിനെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
പ്രതിവര്‍ഷം 360കോടി രൂപയുടെ ഡീസലാണ് കോര്‍പ്പറേഷന് വേണ്ടിവരുന്നത്. ഈ ഭീമമായ ചെലവാണ് കെഎസ്‌ആര്‍ടിസിയെ നഷ്ടത്തില്‍ നിന്നും കരകയറ്റുന്നതില്‍ തടസ്സമായി നില്‍ക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications