താക്കറെയെ വധിക്കുമെന്ന് ഓര്‍ക്കുട്ടില്‍ സന്ദേശം
മുംബൈ: ശിവസേന തലവന്‍ ബാല്‍ താക്കറെയെ വധിക്കുമെന്ന ഓര്‍ക്കുട്ട് സന്ദേശത്തെത്തുടര്‍ന്ന് യുവാവ് പിടിയില്‍. താനെ ജില്ലയിലെ മീര റോഡില്‍ താമസിക്കുന്ന സൂരജ് ദിനകര്‍ ഷെട്ടിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഓര്‍ക്കുട്ടിലുള്ള ആന്റി ശിവസേന എന്ന കമ്യൂണിറ്റിയില്‍ ആഗസ്‌റ്റ് അഞ്ചിന് ഞാന്‍ ബാല്‍ താക്കറെയും വധിക്കുമെന്നാണ് സന്ദേശം പ്രത്യക്ഷപ്പെട്ടത്. ലഖ്‌നൊസ്വദേശിയായ ഫൈസബ് ഫാറൂഖിയുടെ പേരിലാണ് സന്ദേശം.
സൂരജ് ലോഗന്‍ റോക്ക് എന്ന പ്രൊഫൈലിലാണ് ഫാറൂഖിയുടെ പേരിലുള്ള സന്ദേശം പ്രത്യക്ഷപ്പെട്ടത്. ഈ പ്രൊഫൈലിന്റെ ഉടമയാണ് സൂരജ് ദിനകര്‍. സന്ദേശം പ്രചരിപ്പിച്ചത് ആരായിരുന്നാലും സ്വന്തം പ്രൊഫൈലില്‍ നിന്നും സൂരജിന് അത് നീക്കം ചെയ്യാമായിരുന്നുവെന്നും അത് ചെയ്യാത്തതിനെത്തുടര്‍ന്നാണ് അയാള്‍ക്കെതിരെ പരാതി നല്‍കിയതെന്ന് പരാതിക്കാര്‍ അറിയിച്ചു.
ശിവസേനയുടെ വിദ്യാര്‍ത്ഥി വിഭാഗമായ ഭാരതീയ വിദ്യാര്‍ത്ഥിസേനയാണ് പരാതി നല്‍കിയത്. സന്ദേശം പ്രചരിപ്പിച്ചവര്‍ക്കായി താനെ സൈബര്‍ സെല്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിവരുകയാണ്.
താന്‍ കുറ്റക്കാരനല്ലെന്നും ആരോ തന്റെ പ്രൊഫൈലില്‍ അനധികൃതമായി കടന്നാണ് സന്ദേശം പ്രചരിപ്പിച്ചതെന്നുമാണ് സൂരജ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഓര്‍ക്കുട്ടില്‍ ശിവസേനയ്‌ക്കെതിരായ സന്ദേശങ്ങള്‍ പ്രചിരിച്ചതിനെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഏതാനും സൈബര്‍ കെഫെകള്‍ക്കെതിരെ ആക്രമണം നടത്തുകയും ഓര്‍ക്കുട്ട് നിരോധിക്കണമെന്ന് ആവശ്യമുന്നയിക്കുകയും ചെയ്‌തിരുന്നു.












Click it and Unblock the Notifications