സിപിഎം വിഭാഗീയത വീണ്ടും കേന്ദ്ര നേതൃത്വത്തിന് മുന്നില്‍
തിരുവനന്തപുരം: സിപിഎം കേരളഘടത്തിലുണ്ടായ പുതിയ പ്രശ്‌നങ്ങളില്‍ കേന്ദ്രനേതൃത്വം ഇടപെടുന്നു. വി.എസിന്റെ പരസ്യപ്രസ്‌താവന സംബന്ധിച്ച് നേതൃത്വം കേന്ദ്രത്തിന് പരാതി നല്‍കിക്കഴിഞ്ഞു.
പരസ്യപ്രസ്‌താവന നടത്തുന്നതിന് മുമ്പുതന്നെ സംസ്ഥാന നേതൃത്വത്തിനെതിരെ വിഎസും കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. കോട്ടയം സമ്മേളനത്തോടെ കേരളഘടത്തിലെ വിഭാഗീയത പരിഹരിച്ചുവെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പിണറായി വിജയനും പറഞ്ഞിരുന്നുവെങ്കിലും ആ വാദങ്ങള്‍ പൊള്ളയായിരുന്നുവെന്നാണ് പുതിയ പ്രശ്‌നങ്ങള്‍ തെളിയിക്കുന്നത്.
പ്രകാശ് കാരാട്ട് വ്യാഴാഴ്‌ച കേരളത്തില്‍ എത്തിയിട്ടുണ്ട്. ശനിയാഴ്ച കൊച്ചിയില്‍ നടക്കുന്ന ദളിത് കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യാനാണ് വന്നതെങ്കിലും പാര്‍ട്ടിയിലെ ഇപ്പോഴത്തെ സംഭവവികാസങ്ങളെക്കുറിച്ച് ഇരുവിഭാഗം നേതാക്കളുമായും അദ്ദേഹം ചര്‍ച്ച നടത്തുമെന്നാണ് സൂചന.
വിഎസിന്റെ പ്രസ്‌താവനയ്‌ക്ക് ഔദ്യോഗിക പക്ഷം ഇതേവരെ മറുപടി നല്‍കിയിട്ടില്ല. ഇതിന് പകരം അവര്‍ കേന്ദ്രത്തിന് പരാതി നല്‍കുകയാണുണ്ടായത്. പത്രവാര്‍ത്തകളും ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ പകര്‍പ്പുകളും തെളിവായി അയച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
ഭരിക്കാന്‍ പാര്‍ട്ടിയുടെ പിന്തുണ ലഭിക്കുന്നില്ലെന്നും മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് തത്വങ്ങളില്‍ നിന്നും വിഭിന്നമായ നിലപാടുകള്‍ ഭരണതലത്തില്‍ സ്വീകരിക്കാന്‍ സംസ്ഥാന നേതൃത്വം സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും ഇത് റിവിഷനിസ്റ്റ് നിലപാടാണെന്നുമുള്ള പരാതി നേരത്തേ തന്നെ വിഎസിനുണ്ടായിരുന്നു.
തന്റെ നിലപാടുകളെ പേരെടത്ത് പറയാതെ തീവ്രവാദ നിലപാട് എന്ന് നേതൃത്വം ചിത്രീകരിച്ചപ്പോള്‍ നേതൃത്വത്തിന്റേത് റിവിഷനിസവും അവസരവാദവുമാണെന്ന് തുറന്നടിച്ചതും അതിനാല്‍ത്തന്നെയാണ്. പോരാട്ടം ആദര്‍ശധീരമാണെന്ന് കേന്ദ്രനേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വി.എസ് പക്ഷം.
സംസ്ഥാന നേതൃത്വവും വാശിയിലാണ്. പാര്‍ട്ടി പിടിച്ചടക്കിക്കഴിഞ്ഞിട്ടും നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയരുന്നത് അനുവദിക്കാനാവില്ലെന്ന നിലപാടിലാണവര്‍. മാസങ്ങള്‍ക്കുള്ളില്‍ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടപ്പിന് മുമ്പ് വിഎസിനെപ്പോലെ ജനസ്വാധീനമുള്ള ഒരു നേതാവിനെതിരെ ഏക പക്ഷീയമായ നടപടിയ്‌ക്ക് മുതിരാന്‍ കേന്ദ്രനേതൃത്വത്തിന് ധൈര്യമുണ്ടാകാനിടയില്ലെന്നാണ് പൊതുവെ കരുതപ്പെടുന്നത്.
എന്നാല്‍ മുമ്പ് ചെയ്‌തതുപോലെ രണ്ടുപക്ഷത്തിനുമെതിരെ ഒരുമിച്ച് നടപടിയെടുത്ത് പരിഹരിക്കാവുന്ന ഒരു പ്രശ്‌നമല്ല ഇപ്പോഴത്തേത്. അതിനാല്‍ കേന്ദ്ര നേതാക്കളുടെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചകളും സമവായവുമായി പ്രശ്‌നപരിഹാരമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
ഇതിനിടെ പാര്‍ട്ടിയും മന്ത്രിസഭയും തമ്മിലുള്ള ഏകോപനം സാധ്യമാക്കുന്നതിനുള്ള അഞ്ചംഗ സമിതി വ്യാഴാഴ്‌ച എകെജി സെന്ററില്‍ യോഗം ചേര്‍ന്നിരുന്നു. വി.എസ്, പിണറായി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തുവെങ്കിലും വിവാദ വിഷയങ്ങളോ തര്‍ക്കപ്രശ്‌നങ്ങളോ ഒന്നും ചര്‍ച്ചയ്‌ക്ക് വന്നില്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications