Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിമയ്‌ക്ക്‌ ഭഗതുമായി സാമ്യമില്ലെന്ന്‌ കുടുംബാംഗങ്ങള്‍

ദില്ലി: പാര്‍ലമെന്റ്‌ പരിസരത്ത്‌ സ്ഥാപിച്ച ഭഗത്‌ സിങിന്റെ പ്രതിമ വിവാദത്തിലേയ്‌ക്ക്‌. പ്രതിമയ്‌ക്ക്‌ ഭഗത്‌ സിങിന്റെ യഥാര്‍ത്ഥ മുഖഛായയില്ലെന്നാണ്‌ ആരോപണം. സിങിന്റെ ബന്ധുക്കള്‍തന്നെയാണ്‌ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്‌.

പാര്‍ലമെന്റില്‍ സ്ഥാപിച്ച പ്രതിമയ്‌ക്ക്‌ ഭഗത്‌ സിങുമായി സാദൃശ്യമില്ലെന്നും പ്രതിമകണ്ടാല്‍ ഒരു മതനേതാവിന്റേതു പോലെതോന്നുന്നുവെന്നുമാണ്‌ ഇവര്‍ പറയുന്നത്‌.

യൂറോപ്യന്‍ തൊപ്പി ധരിച്ചുനില്‍ക്കന്ന ഭഗത്‌ സിങിന്റെ ചിത്രമാണ്‌ ജനമനസ്സുകളിലുള്ളത്‌. എന്നാല്‍ ഈ പ്രതിമയില്‍ തൊപ്പിയ്‌ക്ക്‌ പകരം തലക്കെട്ടാണ്‌ വച്ചിരിക്കുന്നതെന്നും ഇത്‌ തെറ്റായ സൂചനയാണ്‌ നല്‍കുകയെന്നും ഭഗത്‌ സിങിന്റെ മരുമകന്‍ ജഗ്‌ മോഹന്‍ സിങ്‌ ആരോപിച്ചു.

ഗാന്ധിയെക്കുറിച്ചോര്‍ക്കുമ്പോള്‍ കണ്ണടയും ഈന്നുവടിയുമായി നില്‍ക്കുന്ന ചിത്രമാണ്‌ ജനങ്ങളുടെ മനസ്സില്‍ വന്നെത്തുക. അതേപോലെതന്നെ യൂറോപ്യന്‍ തൊപ്പി ഭഗത്‌ സിങിന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്‌- ജഗ്‌ മോഹന്‍ പറയുന്നു.

ഭഗത്‌ സിങിന്റെ ജീവിത്തെക്കുറിച്ച്‌ ഒട്ടേറെ പഠനങ്ങള്‍ നടത്തിയ ജഗ്‌ മോഹന്‍ ഷഹീദ്‌ ഭഗത്‌ സിങ്‌ റിസര്‍ച്ച്‌ കമ്മിറ്റിയുടെ മേധാവിയും കൂടിയാണ്‌. 61ാം സ്വാതന്ത്ര്യ ദിനത്തില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലാണ്‌ പാര്‍ലമെന്റ്‌ മന്ദിരത്തില്‍ സ്ഥാപിച്ച പ്രതിമ അനാഛാദനം ചെയ്‌തത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+