ലോക ജനതയുടെ മൂന്നിലൊന്ന് ദരിദ്രരും ഇന്ത്യയില്‍
ദില്ലി: ഫോബ്‌സിന്റെ മാസികയില്‍ കോടീശ്വരന്‍മാരുടെ എണ്ണം കുത്തനെ കൂടുന്നുണ്ടെങ്കിലും ഇന്ത്യ ദരിദ്രരുടെ പറുദ്ദീസയായി മാറുകയാണെന്ന് ലോകബാങ്കിന്റെ കണക്കുകള്‍. ലോകത്തുള്ള ദരിദ്രരുടെ മൂന്നിലൊന്നും ഇന്ത്യയിലാണെന്നാണ് ലോകബാങ്ക് സര്‍വെ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.
അനുപാതത്തില്‍ കണക്കാക്കുന്പോള്‍ ഏറ്റവും കൂടുതല്‍ ദരിദ്രര്‍ ജീവിയ്‌ക്കുന്ന സബ് സഹാറന്‍ മേഖലയിലെ ജീവിത സാഹചര്യങ്ങളെക്കാള്‍ മോശമാണ് ഇന്ത്യയിലെ ദരിദ്രരെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഒരു ദിവസം രണ്ട് ഡോളറില്‍ താഴെ വരുമാനം കൊണ്ടാണ് ഇന്ത്യന്‍ ജനതയില്‍ ഭൂരിപക്ഷവും ജീവിതം മുന്നോട്ട് തള്ളി നീക്കുന്നത്. ആഗോള ദാരിദ്ര്യത്തെക്കുറിച്ചുള്ള ലോകബാങ്കിന്റെ റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിയ്‌ക്കുന്ന കണക്കുകളുള്ളത്.
1990ല്‍ തുടങ്ങിയ സാമ്പത്തിക ഉദാരവത്‌കരണ നയങ്ങള്‍ ഇന്ത്യയെ കൂടുതല്‍ ദരിദ്രമാക്കിയതായും ചൂണ്ടിക്കാണിയ്‌ക്കപ്പെടുന്നു. 1981 മുതല്‍ 1990 വരെയുള്ള കാലഘട്ടത്തില്‍ ദാരിദ്ര്യം വര്‍ദ്ധിച്ചതിനെക്കാള്‍ വേഗതയിലാണ് ഉദാരവത്‌ക്കരണം നടപ്പാക്കിയ 1990 മുതല്‍ 2005 വരെയുള്ള കാലഘട്ടത്തിലുണ്ടായിരിക്കുന്നത്.
ലോക ദരിദ്രരില്‍ 33 ശതമാനം ഇന്ത്യക്കാരാണ്. രാജ്യത്തെ 42 ശതമാനം വരുന്ന 45.6 കോടി ജനങ്ങള്‍ക്കും പട്ടിണിക്കാരുടെ പ്രതിദിന വേതനമായി അന്താരാഷ്ട്ര തലത്തില്‍ അംഗീകരിച്ചിട്ടുള്ള ഒന്നേ കാല്‍ ഡോളറിനെക്കാള്‍ (64 രൂപ) താഴെയാണ് വരുമാനം.
രാജ്യത്തെ 75 ശതമാനം ജനങ്ങള്‍ക്കും രണ്ട് ഡോളറില്‍ താഴെ വരുമാനമുള്ളവരാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിയ്‌ക്കുന്നു. അതെ സമയം ഭൂമിയിലെ ഏറ്റവും ദരിദ്രരായി കണക്കാക്കപ്പെടുന്ന സബ് സഹാറ മേഖലയിലെ നിരക്ക് 72 ശതമാനമാണ്.
വിവിധ രാജ്യങ്ങളിലെ ജനങ്ങളുടെ വിലയ്‌ക്ക് വാങ്ങല്‍ കഴിവിനെ അടിസ്ഥാനമാക്കിയാണ് ലോകബാങ്ക് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.












Click it and Unblock the Notifications