Get Updates
Get notified of breaking news, exclusive insights, and must-see stories!

സിഡി വിവാദം: സിബിഐ വിശദീകരണം നല്കുന്നു

ലാബിലെ തിരിമറി അന്വേഷിക്കണം

കൊച്ചി: അഭയക്കേസിന്റെ നാര്‍ക്കോ പരിശോധന സിഡിയില്‍ ഫോറന്‍സിക്‌ ലാബ്‌ അസി. ഡയറക്ടര്‍ ഡോ. എസ്‌ മാലിനിയാണ്‌ തിരിമറി നടത്തിയെന്ന്‌ സിബിഐ ആരോപിച്ചു.

ഡോ. മാലിനി സ്വന്തം വീട്ടിലുള്ള കമ്പ്യൂട്ടര്‍ ഉപയോഗിച്ചാണ്‌ തിരിമറി നടത്തിയത്‌. ഇതെക്കുറിച്ച്‌ അന്വേഷണം നടത്തണമെന്നും സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്‌. തിരിമറി അങ്ങനെയാണുണ്ടായതെങ്കില്‍ ഗുരുതരമായ തെറ്റാണെന്ന്‌ കോടതി അഭിപ്രായപ്പെട്ടു.

ഹൈദരാബാദിലെയോ ഡെറാഡൂണിലെയോ ലാബില്‍ സിഡി പരിശോധിയ്‌ക്കണം. സിഡി പരിശോധനയ്‌ക്കായി ഐടി പരിജ്ഞാനമുള്ള വിദഗ്‌ദ്ധ സമിതിയുടെ സേവനം വിനിയോഗിക്കണമെന്നും സിബിഐ കോടതിയോട്‌ അഭ്യര്‍ഥിച്ചിട്ടുണ്ട്‌.

അതെ സമയം ജയാ മെഡിക്കല്‍സ്‌ എന്ന സ്വകാര്യ ആശുപത്രയില്‍ വെച്ചാണ്‌ നാര്‍ക്കോ പരിശോധന നടന്നതെന്ന്‌ സംശയമുള്ളതായി അഭയയുടെ പിതാവ്‌ എം. തോമസ്‌ കോടതിയെ അറിയിച്ചു. ഇത്‌ രേഖപ്പെടുത്തിയ ശേഷം കേസ് വിധി പറയാന്‍ കോടതി മാറ്റിവെച്ചു.

12:50 PM

തിരിമറി നടന്നത്‌ ലാബിലാണെന്ന്‌ സിബിഐ

കൊച്ചി: അഭയ കേസുമായി ബന്ധപ്പെട്ട്‌ രണ്ട്‌ വൈദികരെയും കന്യാസ്‌ത്രീയെയും നാര്‍ക്കോ അനാലിസിസിന്‌ വിധേയമാക്കിയത്‌ ചിത്രീകരിച്ച സിഡിയില്‍ തിരിമറി നടന്നത്‌ ബാംഗ്ലൂരിലെ സെന്‍ട്രല്‍ ഫോറന്‍സിക്‌ ലാബില്‍ വെച്ചാണെന്ന്‌ സിബിഐ വിശദീകരണം നല്‌കി.

സിഡികളില്‍ തങ്ങള്‍ കൃത്രിമത്വം നടത്തിയിട്ടില്ലെന്നും സിബിഐ ബോധിപ്പിച്ചു.

2007 ഒക്ടോബര്‍ 17,22 തിയതികളിലാണ്‌ ക്രമക്കേട്‌ നടന്നിരിയ്‌ക്കുന്നത്‌. 24നാണ്‌ ലാബ്‌ ഡയറക്ടര്‍ ലാല്‍ മോഹന്‍ ചൗധരി മുഖേന സിഡി കൈമാറിയത്‌. സിഡി കൈമാറിക്കൊണ്ട്‌ ലാബ്‌ അസിസ്‌റ്റന്റ്‌ ഡയറക്ടര്‍ ഡോ. എസ്‌ മാലിനി നല്‌കിയ കത്തില്‍ തങ്ങളുടെ പക്കല്‍ സിഡികളൊന്നും ബാക്കിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്‌.

പിന്നീട്‌ കോടതിയില്‍ ലാബധികൃതര്‍ മൂന്ന്‌ സിഡികള്‍ ഹാജരാക്കിയതില്‍ ദുരൂഹതയുണ്ടെന്നും സിബിഐ പറഞ്ഞു. കോടതിയെ തെറ്റിദ്ധരിപ്പിച്ച ഡോ. എസ്‌ മാലിനിക്കെതിരെ നടപടിയെടുക്കണമെന്നും ക്രമക്കേട്‌ കണ്ടെത്താന്‍ അന്വേഷണം വേണമെന്നും സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്‌‌. കോടതി നടപടികള്‍ തുടരുകയാണ്‌.

11.15 AM

Sister Abhayaകൊച്ചി: അഭയ കേസില്‍ സിബിഐ അന്വേഷണ സംഘം തിങ്കളാഴ്‌ച ഹൈക്കോടതിയില്‍ വിശദീകരണം നല്‌കും.

കേസിലുള്‍പ്പെട്ട രണ്ട്‌ വൈദികരെയും കന്യാസ്‌ത്രീയെയും നാര്‍ക്കോ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയത്‌ ചിത്രീകരിച്ച സിഡികളുടെ എണ്ണത്തിലുള്ള പൊരുത്തക്കേട്‌ സംബന്ധിച്ചാണ്‌ വിശദീകരണം.

നാര്‍ക്കോ പരിശോധന നടത്തിയ സെന്‍ട്രല്‍ ഫോറന്‍സിക്‌ ലാബ്‌ മൂന്ന്‌ സിഡികള്‍ കൈമാറിയെന്ന്‌ ഹൈക്കോടതിയെ അറിയിച്ചപ്പോള്‍ ഒരു സിഡി മാത്രം ലഭിച്ചുവെന്നായിരുന്നു സിബിഐ വാദം.

ഹൈക്കോടതി നേരിട്ട്‌ നടത്തിയ അന്വേഷണത്തിലാണ്‌ ലാബില്‍ നിന്നും മൂന്ന്‌ സിഡി കൈമാറിയെന്ന്‌ തെളിഞ്ഞത്‌.

സിഡി വിവാദത്തില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസങ്ങളില്‍ സിബിഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തുകയും കേസന്വേഷണത്തിന്‌ മറ്റു സാധ്യതകള്‍ ആരായുകയും ചെയ്‌തിരുന്നു.

സിഡി സംബന്ധിച്ച്‌ അന്വേഷണം നടത്തിയാല്‍ സഹകരിയ്‌ക്കാമെന്ന്‌ സിബിഐ അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+