Get Updates
Get notified of breaking news, exclusive insights, and must-see stories!

പാട്ടീലിന്റെ രാജി: കോണ്ഗ്രസില് ചേരി തിരിവ്

ദില്ലി: ആഭ്യന്തര മന്ത്രി ശിവരാജ്‌ പാട്ടീല്‍ രാജിവെയ്‌ക്കുമെന്ന അഭ്യൂഹങ്ങള്‍ കോണ്‍ഗ്രസ്‌ നേതൃത്വം തള്ളി. കോണ്‍ഗ്രസിലെ ഒരു വിഭാഗവും യുപിഎ സംഖ്യത്തിലെ ഒട്ടേറെ നേതാക്കളും ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ പാട്ടീല്‍ പരാജയമാണെന്ന വിമര്‍ശനമുയര്‍ത്തുന്നതിനിടെയാണ്‌ മന്ത്രിയുടെ രാജി സാധ്യത കോണ്‍ഗ്രസ്‌ തള്ളിയത്‌.

രാജ്യമെങ്ങും സ്‌ഫോടന പരമ്പരകള്‍ തുടരുന്ന സാഹചര്യത്തില്‍ പാട്ടീലിനെ മാറ്റിയാല്‍ അത്‌ പ്രതിച്ഛായ മെച്ചപ്പെടുത്തുമെന്നാണ്‌ കോണ്‍ഗ്രസിലെ ഒരു വിഭാഗം അഭിപ്രായം.

എന്നാല്‍ മന്ത്രിയെ മാറ്റുന്നത്‌ സര്‍ക്കാരിന്റെ പിഴവുകളെ സ്വയം അംഗീകരിയ്‌ക്കുന്നതിന്‌ തുല്യമാകുമെന്നാണ്‌ നേതൃത്വത്തിന്റെ കണക്കുക്കൂട്ടല്‍. രാജ്യം തിരഞ്ഞെടുപ്പിലേക്ക്‌ നീങ്ങുന്ന വേളയില്‍ മന്ത്രിയുടെ രാജി കൂടുതല്‍ ദോഷം ചെയ്യുമെന്ന്‌ അവര്‍ കരുതുന്നു.

ദില്ലി സ്‌ഫോടന പരമ്പരയെ തുടര്‍ന്ന്‌ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ആഭ്യന്തര മന്ത്രിയെ ക്ഷണിച്ചിരുന്നില്ല. ഇത്‌ മന്ത്രിയെ മാറ്റാനുള്ള നീക്കത്തിന്‌ മുന്നോടിയാണെന്ന്‌ അഭ്യൂഹങ്ങള്‍ പരക്കാനിടയാക്കിയിരുന്നു.

ഇതിനിടെ ഭീകരതാ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ക്കണമെന്ന്‌ കേന്ദ്ര റെയില്‍വെ മന്ത്രി ലാലു പ്രസാദ്‌ യാദവ്‌ ആവശ്യപ്പെട്ടു.

ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ പരസ്യമായി അതൃപ്‌തി പ്രകടിപ്പിച്ച അദ്ദേഹം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അന്വേഷിയ്‌ക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ആവശ്യമുന്നയിച്ചു.

ശിവരാജ്‌ പാട്ടീലിനെ മാറ്റുമെന്ന പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാമെന്ന്‌ കോണ്‍ഗ്രസ്‌ വക്താവ്‌ അഭിഷേക്‌ സിംഗ്‌വി പറഞ്ഞു.

പാര്‍ട്ടി യോഗത്തില്‍ മന്ത്രി പങ്കെടുക്കണമെന്ന്‌ നിര്‍ബന്ധമില്ലെന്ന്‌ പറഞ്ഞ സിംഗ്‌വിയ്‌ക്ക്‌ പക്ഷേ എന്തു കൊണ്ടാണ്‌ അദ്ദേഹത്തെ യോഗത്തിലേക്ക്‌ ക്ഷണിയ്‌ക്കാതിരുന്നതെന്ന ചോദ്യത്തിന്‌ തൃപ്‌തികരമായി മറുപടി നല്‌കാന്‍ കഴിഞ്ഞില്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+