മംഗലാപുരത്ത് ഭീകരര്ക്കായി തിരച്ചില്; 4 പേര് പിടിയില്
മംഗലാപുരം: മംഗലാപുരത്ത് ഭീകരര്‍ക്കായി പൊലീസ് നടത്തിയ വ്യാപകമായ തിരച്ചിലില്‍ നാലു പേര്‍ പിടിയിലായി. ഇവരില്‍ നിന്നും ഗ്രനേഡ്, ലക്ഷങ്ങളുടെ കറന്‍സി, വ്യാജ പാസ്‌പോര്‍ട്ടുകള്‍ എന്നിവ പിടിച്ചെടുത്തു.
സ്‌ഫോടനം നടത്താനുള്ള ഒരുക്കത്തിനിടയില്‍ പിടികൂടിയ ഒരാളുമായി മുംബൈ പൊലീസാണ് മംഗലാപുരത്തും പരിസരപ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയത്. പിടിയിലായവരെ ചോദ്യം ചെയ്‌തുവരുകയാണെന്നും തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യമാണെന്നും പശ്ചിമമേഖലാ ഐജി ആസിത് മോഹന്‍പ്രസാദും എസ്‌പി സതീഷ് കുമാറും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഞായറാഴ്‌ചരാത്രിയും തിങ്കളാഴ്‌ച പുലര്‍ച്ചെയുമായാണ് പൊലീസ് തിരച്ചില്‍ നടത്തിയത്. പിടിയിലായവരുടെ വീടുകളില്‍നടത്തിയ തിരച്ചിലില്‍ 11.39ലക്ഷം രൂപയുടെ കറന്‍സിയും പൈപ്പ് ഉപയോഗിച്ച് നിര്‍മ്മിച്ച അഞ്ച് പ്രത്യേകതരം ഗ്രനേഡുകളും കോടികളുടെ ക്രയവിക്രയം നടന്നതായി കരുതുന്ന ഭൂമിയുടെ വില്‍പന പ്രമാണങ്ങളും കണ്ടെടുത്തു.
കൂടാതെ വ്യാജപാസ്‌പോര്‍ട്ടുകള്‍, പെന്‍ഡ്രൈവ്, ലാപ്‌ടോപ് കമ്പ്യൂട്ടര്‍, അയിരത്തിലേറെ ജിഹാദി സിഡികള്‍, 11 മൊബൈല്‍ ഫോണ്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സിം കാര്‍ഡുകള്‍, ഗുജറാത്ത്, കര്‍ണാടക, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളുടെ വിശദമായ ഭൂപടം എന്നിവയും പിടിച്ചെടുത്തവയില്‍പ്പെടുന്നു. പിടികൂടിയ മുഴുവന്‍ വസ്‌തുക്കളും പൊലീസ് പത്രസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.
മുംബൈയില്‍ പിടിയിലായ പ്രതികളില്‍ ഒരാളുമായി രണ്ടു ദിവസം മുമ്പാണ് മുംബൈ പൊലീസ് മംഗലാപുരത്ത് എത്തിയത്. സ്‌ഫോടനം നടത്താനുള്ള അന്തിമ പദ്ധതി തയ്യാറാക്കാന്‍ മംഗലാപുരത്ത് ഉള്ളാളിനടുത്തുള്ള മുക്കച്ചേരിയിലാണ് ഒത്തുചേര്‍ന്നതെന്നും മുംബൈയില്‍ പിടിയിലായ പ്രതി വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് ഇവിടെയെത്തി തിരച്ചല്‍ നടത്തിയത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications