ബഫറ്റ് ശതകോടികളുടെ തമ്പുരാന്
ന്യൂയോര്‍ക്ക് : ലോകത്തെ അതിസമ്പന്നന്മാരില്‍ ഒന്നാം സ്ഥാനം ബെര്‍ക്‍ഷെയര്‍ ഹാത്‍വേ ഇന്‍കോര്‍പറേഷന്‍ മേധാവി വാറന്‍ ബഫറ്റിന്. ഫോബ്‍സ് മാസിക പുറത്തിറക്കിയ പുതിയ പട്ടികയിലാണ് ബില്‍ ഗേറ്റ്സിനെ പിന്തളളി ബഫറ്റ് ഒന്നാം സ്ഥാനം പിടിച്ചെടുത്തത്. അമേരിക്കയിലെ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് മൈക്രോസോഫ്റ്റ് മേധാവിയെ ചതിച്ചത്. കഴിഞ്ഞ 15 വര്‍ഷമായി ഈ പട്ടികയില്‍ ഒന്നാം സ്ഥാനം ബില്‍ഗേറ്റ്സിനായിരുന്നു.
ലോകത്തിലെ ഏറ്റവും ധനികരായ 400 പേരുടെ പട്ടിക സെപ്തംബര്‍ മാസത്തില്‍ ഫോബ്‍സ് പ്രസിദ്ധീകരിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പട്ടിക പുതുക്കിയപ്പോഴാണ് വാറന്‍ ബഫറ്റ് ഒന്നാമതെത്തിയത്.
സെപ്തംബറിലെ പട്ടികയില്‍ ഇടംപിടിച്ച 17 കോടീശ്വരന്മാര്‍ക്ക് ഒരു കോടി ഡോളറോളം ആസ്തി നഷ്ടം ഉണ്ടായിട്ടുണ്ട്. ബില്‍ഗേറ്റ്സിന്റെ ആസ്തി ഒരു മാസത്തിനുളളില്‍ 5700 കോടി ഡോളറില്‍ നിന്ന് 5500 കോടി ഡോളറായി താണു.
അതേ സമയം ബഫറ്റിന്റെ ആസ്തിയാകട്ടെ 5000 കോടിയില്‍ നിന്ന് 5800 കോടിയായി കുതിച്ചു കയറി. വില താഴ്ത്തി മതിക്കപ്പെട്ട കമ്പനികളില്‍ ശക്തമായ മാനേജ്‍മെന്റ് സംവിധാനം നിലനില്‍ക്കുന്ന കമ്പനികള്‍ കണ്ടെത്തി നിക്ഷേപം നടത്തിയാണ് ബഫറ്റ് നേട്ടമുണ്ടാക്കിയത്. ഗോള്‍ഡ്‍മാന്‍ സാഷെയില്‍ 500 കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് ബഫറ്റ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.
കമ്പനികളുടെ ആഗസ്റ്റ് 29ലെ ഓഹരിവില അടിസ്ഥാനമാക്കിയാണ് സെപ്തംബറില്‍ ഫോബ്‍സ് ആദ്യ പട്ടിക പുറത്തിറക്കിയത്. ഒക്ടോബര്‍ ഒന്നിലെ ഓഹരി വില കണക്കാക്കിയാണ് പട്ടിക പുതുക്കിയത്.
ഒറാക്കിള്‍സ് മേധാവി ലോറന്‍സ് എല്ലിസണ്‍ മൂന്നാം സ്ഥാനത്തു തുടരുന്നു. 2700 കോടി ഡോളറില്‍ നിന്ന് അദ്ദേഹത്തിന്റെ ആസ്തിമൂല്യം 2540 കോടി ഡോളറായി താഴ്ന്നിട്ടുണ്ട്. വാള്‍ മാര്‍ട്ട് കുടുംബത്തിലെ അംഗങ്ങളാണ് നാലു മുതല്‍ ഏഴുവരെ സ്ഥാനങ്ങളില്‍.
എട്ടാം സ്ഥാനത്ത് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ മൈക്കേല്‍ ബ്ലൂംബെര്‍ഗാണ്. 2000 കോടി ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി.
കാസിനോ ഹോട്ടല്‍ മേധാവി ഷെല്‍ഡണ്‍ അഡെല്‍സണിനെയാണ് പ്രതിസന്ധി ഏറ്റവും തകര്‍ത്തത്. 400 കോടി ഡോളറാണ് ഈ കമ്പനിക്ക് സാമ്പത്തിക പ്രതിസന്ധിമൂലം നഷ്ടം സംഭവിച്ചത്. നഷ്ടം സംഭവിച്ചവരില്‍ രണ്ടാം സ്ഥാനത്ത് എക്കോസ്റ്റാര്‍ മേധാവി ചാള്‍സ് ഏര്‍ഗെനാണ്. 220 കോടി ഡോളര്‍ എക്കോസ്റ്റാറിന് നഷ്ടമായി.












Click it and Unblock the Notifications