എഴുപത്തിയഞ്ചുകാരി സതിയനുഷ്‌ഠിച്ചു
റായ്പൂര്: എഴുപത്തിയഞ്ചുകാരിയായ ഭാര്യ ഭര്ത്താവിന്റെ ചിതയില്ച്ചാടി സതി അനുഷ്ഠിച്ചു. ചത്തീസ്ഗഡിലെ റായ്പൂരിന് സമീപം ചെച്ചറിലാണ് ലാല്മതിവര്മ എന്ന സ്ത്രീ സതിയനുഷ്ഠിച്ചത്.
ലാല്മതിയുടെ ഭര്ത്താവ് ശിവ്നന്ദന് വര്മ(80) ശനിയാഴ്ചയാണ് മരിച്ചത്. അപ്പോള്ത്തന്നെ സതി അനുഷ്ഠിക്കുമെന്ന് ലാല്മതി പറഞ്ഞിരുന്നു. പക്ഷേ മക്കളും മറ്റു കുടംബാംഗങ്ങളും ഇത് കാര്യമായെടുത്തില്ല.
ശിവ്നന്ദന്റെ ശവസംസ്കാരം കഴിഞ്ഞ് ആളുകള് പിരിഞ്ഞുപോയതിന് ശേഷമാണ് ലാല്മതി ചിതയില്ച്ചാടിയത്. പിന്നീട് ഇവരെ കാണാതായതിനെത്തുടര്ന്ന് നടത്തിയ അന്വേഷണത്തിനൊടുവില് ചിതയില് നിന്നും ഇവരുടെ അവശിഷ്ടങ്ങള് കണ്ടെത്തുകയായിരുന്നു.
ഏതാനും ദിവസം മുമ്പ് ഉത്തര്പ്രദേശിലെ ഹമീര്പുര് ജില്ലയില് സതിയനുഷ്ഠിക്കാനുള്ള ഒരു വിധവയുടെ ശ്രമം പൊലീസ് തടഞ്ഞിരുന്നു. 1829ല് ബ്രിട്ടീഷ് സര്ക്കാര് സതി നിരോധിച്ചിരുന്നു. പിന്നീട് വീണ്ടും സതി ആവര്ത്തിക്കപ്പെട്ടതിനാല് സര്ക്കാര് 1987ല് നിയമം കര്ക്കശമാക്കി.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications