Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്‍ഗ്രാജുലേഷന്‍സ് സച്ചിന്‍...........

Sachin Tendulkarമൊഹാലി : ലാറയുടെ പേരിലുളള റെക്കോര്‍ഡ് തകര്‍ത്തതിനു തൊട്ടു പിന്നാലെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 12000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാനായി. 88 റണ്‍സ് നേടി പുറത്തായ സച്ചിന്റെ പേരില്‍ ഇപ്പോള്‍ 12026 ടെസ്റ്റ് റണ്‍സുകളുണ്ട്.

ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും പ്രതിഭാധനനായ ബാറ്റ്സ്മാന്‍ ബ്രയന്‍ ചാള്‍സ് ലാറ ഇന്ത്യയുടെ ലിറ്റില്‍ മാസ്റ്റര്‍ക്ക് പിന്നില്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ കളിക്കാരനെന്ന ബഹുമതി ഇനി സച്ചിന്‍ രമേഷ് തെണ്ടുല്‍ക്കര്‍ക്ക് സ്വന്തം.

11953 റണ്‍സ് നേടിയ ബ്രയന്‍ ലാറയാണ് സച്ചിന്റെ പിന്നിലായത്. മൊഹാലിയില്‍ ആസ്ട്രേലിയയുമായുളള രണ്ടാം ടെസ്റ്റ് തുടങ്ങുമ്പോള്‍ ചരിത്ര നേട്ടത്തില്‍ നിന്ന് വെറും 15 റണ്‍സ് അകലെയായിരുന്നു സച്ചിന്‍.

ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവുമധികം റണ്‍സെന്ന സച്ചിന്റെ നേട്ടം മറികടക്കാന്‍ അടുത്തകാലത്തൊന്നും ആര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത പത്തു പേരില്‍ സച്ചിനു പുറമെ ഇപ്പോഴും കളത്തിലുളളത് റിക്കി പോണ്ടിംഗും രാഹുല്‍ ദ്രാവിഡുമാണ്.

ഏകദിനത്തിലും സച്ചിന്റെ എതിരാളികള്‍ ബഹുകാതം പിന്നിലാണ്. സനത് ജയസൂര്യയും സൗരവ് ഗാംഗൂലിയുമൊക്കെ കരിയറിന്റെ അസ്തമയചക്രവാളത്തിലും. ഗാംഗൂലി, ദ്രാവിഡ് എന്നിവര്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് ഏതാണ്ട് പുറത്തായിക്കഴിഞ്ഞു.

151 ടെസ്റ്റുകളില്‍ നിന്നാണ് സച്ചിന്‍ 12000 റണ്‍സ് നേടിയത്. 54.23 ആണ് ശരാശരി. സെഞ്ച്വറികളുടെ എണ്ണം 39. ഏറ്റവും ഉയര്‍ന്ന സ്കോര്‍ 248 നോട്ട് ഔട്ട്. 42 ടെസ്റ്റ് വിക്കറ്റുകളുമുണ്ട് സച്ചിന്റെ പേരില്‍.

417 ഏകദിനങ്ങളില്‍ നിന്നായി സച്ചിന്‍ അടിച്ചു കൂട്ടിയത് 16361 റണ്‍സ്. ഏറ്റവും ഉയര്‍ന്ന സ്കോര്‍ 186 നോട്ട് ഔട്ട്. 42 സെഞ്ച്വറികളും 89 അര്‍ദ്ധ സെഞ്ച്വറികളും സച്ചിന്റെ പേരിലുണ്ട്.

അടുത്ത പേജില്‍

സ്കോര്‍ കാര്‍ഡ് മലയാളത്തില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+