Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വവര്‍ഗരതി രോഗമല്ലെന്ന്‌ കോടതി

ദില്ലി: സ്വവര്‍ഗരതി രോഗമല്ലെന്ന്‌ ദില്ലി ഹോക്കോടതി. എന്നാല്‍ ഇത്‌ പലരോഗങ്ങള്‍ക്കും കാരണമാകുന്ന ലൈംഗിക വ്യതിയാനമാണെന്ന്‌ കോടതി നിരീക്ഷിച്ചു.

ദില്ലി ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ എ.പി ഷാ അധ്യക്ഷനായുള്ള ബഞ്ചാണ്‌ സ്വവര്‍ഗരതിയെക്കുറിച്ച്‌ പരാമര്‍ശം നടത്തിയത്‌. ലോകാരോഗ്യ സംഘടന സ്വവര്‍ഗ രതിയെ എയ്‌ഡ്‌സിനുള്ള പ്രധാനകാരണമായാണ്‌ കണക്കാക്കുന്നത്‌. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിപി മല്‍ഹോത്രയുടെ സ്വവര്‍ഗ ലൈംഗികത എയ്‌ഡ്‌സിന്‌ കാരണമാകുന്ന രോഗമാണ്‌ എന്ന വാദത്തോട്‌ വിയോജിച്ചുകൊണ്ടാണ്‌ കോടതി ഇങ്ങനെ പറഞ്ഞത്‌.

സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കുന്നത്‌ രാജ്യത്ത്‌ ലൈംഗിക അരാജകത്വം സൃഷ്ടിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ്‌ കോടതി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്‌.

രാജ്യത്ത്‌ സാധാരണ പൗരന്മാര്‍ക്ക്‌ ജീവിക്കാനുള്ള അവകാശമുണ്ട്‌. ഇന്ത്യയില്‍ ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്‌ സ്വവര്‍ഗരതി.

പല വിദേശരാജ്യങ്ങളിലും സ്വവര്‍ഗ രിതി നിയമ വിധേയമാണെന്ന പ്രോസിക്യൂഷന്‍ വാദത്തോട്‌ നമ്മുടെ ഭരണഘടനയും പാരമ്പര്യവും ഇതിനെ അനുകൂലിക്കുന്നില്ല. ഇക്കാര്യത്തില്‍ മറ്റുരാജ്യങ്ങളെ നാം അനുകരിക്കുകയും ചെയ്യേണ്ടതില്ല എന്നായിരുന്നു കോടതിയുടെ പ്രതികരണം.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+