ചന്ദ്രയാന്‍ ഭ്രമണപഥത്തില്‍
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ചാന്ദ്ര ഗവേഷണ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു കൊണ്ട് ചന്ദ്രയാന് ഒന്ന് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു.
രാവിലെ 6.20ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില് നിന്നും പിഎസ്എല്വി-11 റോക്കറ്റാണ് ചന്ദ്രയാന് 1 ഉപഗ്രഹവുമായി കുതിച്ചുയര്ന്നത്.
110 സെക്കന്ഡില് ആദ്യ ഘട്ടം പൂര്ത്തിയായി. നാലാം ഘട്ടത്തില് റോക്കറ്റില് നിന്നും വേര്പ്പെട്ട ചന്ദ്രയാന് ഭൂമിയുടെ ഭ്രമണപഥത്തിലെത്തി.
ഇന്ത്യ ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിച്ചതായി ഐഎസ്ആര്ഒ ചെയര്മാന് ഡോ. ജി. മാധവന്നായര് പറഞ്ഞു. മഴയ്ക്കും മിന്നലിനുമൊന്നും ചന്ദ്രയാന് ദൗത്യത്തെ തടസ്സപ്പെടുത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രയാന്റെ ആദ്യഘട്ടം വിജയകരമായി പൂര്ത്തിയാക്കാന് സഹായിച്ച സഹപ്രവര്ത്തകരെ അദ്ദേഹം അഭിനന്ദിച്ചു. മുന്രാഷ്ട്രപതി അബ്ദുള്കലാമും ചെയര്മാന് മാധവന് നായരുമടക്കം ഒട്ടേറെ പ്രമുഖര് വിക്ഷേപണസമയത്ത് ശ്രീഹരിക്കോട്ടയിലുണ്ടായിരുന്നു.
15 ദിവസം കൊണ്ട് ചന്ദ്രയാനെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ്ക്കാനാകുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. പുതിയ ദൗത്യത്തിന് തുടക്കം കുറിച്ചതോടെ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്ത് നവയുഗത്തിന് തുടക്കമായതായും മാധവന് നായര് പറഞ്ഞു.
ചന്ദ്രനില് നിന്നും 100 കിലോമീറ്റര് അകലെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തില് രണ്ടു വര്ഷം സഞ്ചരിയ്ക്കുന്ന ബഹിരാകാശപേടകമാണ് ചന്ദ്രയാന് 1.
ഗവേഷണ നിരീക്ഷണങ്ങള്ക്കായി 11 ഓളം ഉപകരണങ്ങള് ചന്ദ്രയാനില് ഘടിപ്പിച്ചിരിയ്ക്കുന്നു. ഇന്ത്യയില് വികസിപ്പിച്ചെടുത്ത അഞ്ചെണ്ണം നാസയില് നിന്നുള്ള രണ്ട്, യൂറോപ്യന് സ്പേസ് ഏജന്സിയില് നിന്നുള്ള മൂന്ന്, ബള്ഗേറിയയില് നിന്നുള്ള ഒരെണ്ണം എന്നിവയാണ് ചന്ദ്രയാനില് ഘടിപ്പിച്ചിരിയ്ക്കുന്ന പ്രധാന ഉപകരണങ്ങള്.
590 കിലോഗ്രാം ഭാരം വരുന്ന ഈ പേടകത്തിലെ ആന്റിന വഴി ഭൂമിയിലേക്ക് ചിത്രങ്ങളും ഡാറ്റയും അയക്കാന് കഴിയും. നവംബര് എട്ടോടെ ചന്ദ്രന് സമീപത്തെത്തുമെന്ന് കരുതപ്പെടുന്ന ചന്ദ്രയാനില് നിന്നും മൂണ് ഇംപാക്ട് പ്രോബ് ചന്ദ്രോപരിതലത്തില് പതിക്കും.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications