തകര്‍ച്ച: ഓഹരി ദല്ലാള്‍ ഭാര്യയെക്കൊന്ന്‌ ആത്മഹത്യ ചെയ്‌തു
മുംബൈ: ഓഹരി വിപണിയിലുണ്ടായ തകര്ച്ചയെ തുടര്ന്ന് ഓഹരി ദല്ലാളായി പ്രവര്ത്തിച്ചിരുന്നയാള് അഞ്ച് മാസം ഗര്ഭിണിയായിരുന്ന ഭാര്യയെ വധിച്ചതിന് ശേഷം ആത്മഹത്യ ചെയ്തു.
മുംബൈയ്ക്കടുത്തുള്ള കാന്ഡിവാലിയിലാണ് സംഭവം. ഓഹരി തകര്ച്ച മൂലം വന് നഷ്ടം നേരിട്ട പരാഗ് തന്നയെന്നയാളാണ് ഭാര്യയെക്കൊന്നതിന് ശേഷം ആത്മഹത്യ ചെയ്തതെന്ന് പോലീസ് അറിയിച്ചു.
പരാഗിന്റെ മൃതദേഹത്തിനടുത്തു നിന്നും ലഭിച്ച ആത്മഹത്യാക്കുറിപ്പില് നിന്നും താന് തന്നെയാണ് ഭാര്യയെ വധിച്ചതെന്നും മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും സൂചിപ്പിച്ചിട്ടുണ്ട്.
ഓഹരി വിപണിയിലുണ്ടായ തകര്ച്ചയെ തുടര്ന്ന് പരാഗിന് വന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പോലീസ് അധികൃതര് പറഞ്ഞു.
മൂന്ന് വര്ഷം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഭാര്യയെയും ജനിക്കാനിരിയ്ക്കുന്ന കുട്ടിയെയും സംരക്ഷിയ്ക്കാനും ഒരു ഫ്ളാറ്റ് സ്വന്തമാക്കാനും തനിയ്ക്ക് കഴിയില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് ഭാര്യയെയും വധിക്കുന്നതെന്ന് പരാഗിന്റെആത്മഹത്യാക്കുറിപ്പിലുണ്ട്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications