ഭോജ്‌പുരി സിനിമാ ലോകം മുംബൈ ഉപേക്ഷിയ്‌ക്കുന്നു
ദില്ലി: രാജ് താക്കറെയുടെ നേതൃത്വത്തില് മഹാരാഷ്ട്ര നവനിര്മാണ് സേന നടത്തുന്ന ഉത്തരേന്ത്യന് വിരുദ്ധ പ്രചരണം ഭോജ്പുരി സിനിമാ ലോകത്തെ മുംബൈയില് നിന്ന് പുറത്ത് കടക്കാന് പ്രേരിപ്പിയ്ക്കുന്നു.
നിലവില് മുംബൈയില് നിലനില്ക്കുന്ന സ്ഥിതി വിശേഷം അത്തരമൊരു സാഹചര്യത്തിലേക്കാണ് നയിക്കുന്നതെന്ന് ഭോജ്പുരി സിനിമയുമായി ബന്ധപ്പെട്ട് പ്രവര്ത്തിയ്ക്കുന്നവര് പറയുന്നു.
25 കോടിയോളമുള്ള ഭോജ്പുരി പ്രേക്ഷകരെ ലക്ഷ്യമിട്ട് 75 ഓളം ചിത്രങ്ങളാണ് ശരാശരി ഒരോ വര്ഷവും പുറത്തിറങ്ങുന്നത്. 200 കോടിയോളം വരുന്ന ഭോജ്പുരി സിനിമാ വ്യവസായം മഹാരാഷ്ട്രയിലെ ആയിരക്കണക്കിന് വിദഗ്ദ്ധ-അവിദഗ്ദ തൊഴിലാളികളുടെ ജീവിതമാര്ഗമാണ്.
മുംബൈയില് രജിസ്റ്റര് ചെയ്തിട്ടുള്ള അമ്പതോളം ഭോജ്പുരി സിനിമാ നിര്മാണ കമ്പനികള് ബീഹാര്, യുപി സര്ക്കാരുകളുമായി നടത്തുന്ന ചര്ച്ചകള് പുരോഗമിയ്ക്കുകയാണെന്നാണ് റിപ്പോര്ട്ടുകള്.
ഭോജ്പുരി സിനിമാ വ്യവസായത്തിന് വേരുറപ്പിയ്ക്കാന് സഹായങ്ങള് ചെയ്യാമെന്ന് ഈ സംസ്ഥാനങ്ങള് വാഗ്ദാനം നല്കിയിട്ടുണ്ട്.
യുപിയ്ക്കും ബീഹാറിനും പുറമെ ദില്ലി, നോയ്ഡ, പട്ന എന്നിവിടങ്ങളും തങ്ങളുടെ പരിഗണനയിലുണ്ടെന്ന് ഭോജ്പുരി സിനിമയിലെ സൂപ്പര് താരവും നിര്മാതാവുമായ മനോജ് തിവാരി പറയുന്നു.
ഭീതിയുടെ നിഴലിലാണ് ഞങ്ങള് ജീവിയ്ക്കുന്നത്. എംഎന്എസ് പ്രവര്ത്തകര് ചിത്രങ്ങളുടെ ഔട്ട് ഡോര് ഷൂട്ടിംഗുകള് പലപ്പോഴും തടസ്സപ്പെടുത്തുന്നുണ്ട്.
സംഘര്ഷങ്ങള്ക്ക് പിന്നില് രാജ് താക്കറെയ്ക്കും മഹാരാഷ്ട്ര സര്ക്കാരിനും തുല്യ പങ്കാണുള്ളത്. ഒട്ടേറെ ചിത്രങ്ങളുടെ ഷൂട്ടിംഗ് എംഎന്എസ് പ്രവര്ത്തകരുടെ അക്രമണം മൂലം തടസ്സപ്പെട്ടിരിയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാര്ത്തകള്


Click it and Unblock the Notifications