കേരളത്തിന്‌ കൂടുതല്‍ അരിയില്ല പവാര്‍
ദില്ലി: കേരളത്തിനുള്ള എപിഎല് അരി വിഹിതം വര്ദ്ധിപ്പിയ്ക്കാന് സാധിക്കില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി ശരത് പവാര് അറിയിച്ചു.
നിലവില് മറ്റു സംസ്ഥാനങ്ങള്ക്ക് നല്കുന്നതിനേക്കാള് കൂടുതല് അരി കേരളത്തിന് നല്കുന്നുണ്ട്. എപിഎല് അരി വിഹിതത്തില് കാര്യമായ വെട്ടിക്കുറവ് വരുത്തിയിട്ടില്ലെന്നും മന്ത്രി അവകാശപ്പെട്ടു.
എപിഎല് വിഭാഗത്തില് നിലവിലുള്ള അരിവിഹിതം തുടരും. ഡിസംബര് വരെ നിലവിലുള്ള രീതി തുടരും. അന്ത്യോദയ, ബിപിഎല് വിഭാഗങ്ങളില് കേരളം ആവശ്യപ്പെട്ട അരി നല്കിയിരുന്നെന്നും മന്ത്രി പറഞ്ഞു.
അരിവിഹിതം പുനസ്ഥാപിയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തില് എംപിമാരും എംഎല്എമാരും പാര്ലമെന്റിന് മുമ്പില് പ്രതിഷേധ മാര്ച്ച് നടത്തിയിരുന്നു.
ഇതിന് പുറമെ ലോക്സഭയില് എംപിമാര് ശക്തമായി ഈ വിഷയം ഉന്നയിച്ചിരുന്നെങ്കിലും അതൊന്നും കേന്ദ്രത്തിന്റെ തീരുമാനം മാറ്റിയില്ലെന്ന് വേണം കരുതാന്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications