Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒബാമയെക്കാത്തിരിക്കാന്‍ കഴിയില്ലെന്ന്‌ ജനറല്‍ മോട്ടോഴ്‌സ്‌

ന്യൂയോര്‍ക്‌: സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന്‌ നാള്‍ക്കുനാള്‍ നഷ്ടത്തിലേയ്‌ക്ക്‌ കൂപ്പുകുത്തുന്ന പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനിയായ ജനറല്‍ മോട്ടോഴ്‌സ്‌ സര്‍ക്കാര്‍ സഹായം തേടുന്നു.

ഒരു പ്രസിദ്ധീകരണത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ ജിഎം സിഇഒ റിക്‌ വാഗണര്‍ ആണ്‌ കമ്പനിയെ രക്ഷിക്കാന്‍ സര്‍ക്കാറിന്റെ സഹായം ആവശ്യമാണെന്ന്‌ വ്യക്തമാക്കിയത്‌.

അടിയന്തരമായി നടപടിയെടുക്കേണ്ടുന്ന വിഷയമാണിത്‌. ഒബാമ പ്രസിഡന്റ്‌ ആകുന്നതുവരെ കാത്തിരിക്കാന്‍ ഇപ്പോഴത്തെ അവസ്ഥയില്‍ കഴിയില്ല. അമേരിക്കയിലെ മോട്ടോര്‍ വ്യവസായം ഗുരുതരമായ പ്രതിസന്ധിയിലാണ്‌. വാഹന വില്‍പന അടുത്തവര്‍ഷം കുത്തനെ കുറയുമെന്നാണ്‌ കണക്കാക്കുന്നത്‌- റിക്‌ പറഞ്ഞു.

കഴിഞ്ഞ ദിവസം ജനറല്‍ മോട്ടോഴ്‌സിന്റെ ഓഹരികള്‍ക്ക്‌ 23 ശതമാനം ഇടിവ്‌ നേരിട്ടിരുന്നു. ഇതിനിടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി വീണ്ടും ജീവനക്കാരുടെ എണ്ണം കുറയ്‌ക്കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്‌.

കമ്പനിയുടെ 3500 വെള്ളക്കോളര്‍ ജീവനക്കാരെയാണ്‌ പിരിച്ചുവിടാന്‍ തീരുമാനിച്ചിരിക്കുന്നത്‌. ഇതിന്‌ മുമ്പും ജിഎം ജീവനക്കാരുടെ എണ്ണം കുറച്ചിരുന്നു.

ബന്ധപ്പെട്ടവാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+