Get Updates
Get notified of breaking news, exclusive insights, and must-see stories!

ലേമാന്‍: നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ ജീവനക്കാരന്‍

ന്യൂയോര്‍ക്ക്‌: വന്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന്‌ പാപ്പര്‍ ഹര്‍ജി നല്‍കിയ പ്രമുഖ അമേരിക്കന്‍ സാമ്പത്തിക സ്ഥാപനമായ ലേമാന്‍ ബ്രദേഴ്‌സിനെതിരെ മുന്‍ ജീവനക്കാരന്‍ നിയമനടപടി സ്വീകരിക്കുന്നു.

ലേമാനിലെ സോഫ്‌റ്റ്‌വേര്‍ ഡവലപ്പറായിരുന്ന മിറോണ്‍ ബെറിന്‍ഷിന്‍ ആണ്‌ അമ്പത്‌ ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട്‌ തൊഴില്‍ വെട്ടിക്കുറയ്‌ക്കല്‍ നടപടിയ്‌ക്കെതിരെ കേസ്‌ നല്‍കിയിരിക്കുന്നത്‌.

ലെയ്‌മാന്‍ മാനേജ്‌മെന്റ്‌ പിരിച്ചുവിട്ട 100 ജോലിക്കാരെ പ്രതിനിധാനം ചെയ്‌തുകൊണ്ടാണ്‌ വന്‍ തുക ആവശ്യപ്പെട്ട്‌ മിറോണ്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്‌. തെക്കന്‍ ന്യൂയോര്‍ക്കിലെ ബാങ്ക്‌റപ്‌റ്റ്‌സി കോടതിയിലാണ്‌ മിറോണ്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്‌.

നിമയമനം, പിരിച്ചുവിടല്‍ എന്നിവ സംബന്ധിച്ച നിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണ്‌ ലേമാന്‍ ജീവനക്കാരെ പിരിച്ചുവിട്ടതെന്ന്‌ ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്‌.

യുഎസിലെ തൊഴില്‍ നിയമപ്രകാരം പിരിച്ചുവിടുന്നതിന്‌ 60 ദിവസം മുമ്പേ ജീവനക്കാര്‍ക്ക്‌ അറിയിപ്പ്‌ നല്‍കണമെന്ന വ്യവസ്ഥ ലേമാന്‍ പാലിച്ചിട്ടില്ലെന്നാണ്‌ ഹര്‍ജിയില്‍ ആരോപിക്കുന്നത്‌.

കൂടാതെ ജോലി പോയ നൂറോളം ജീവനക്കാര്‍ ആഴ്‌ചയില്‍ മൊത്തം 4,000 മണിക്കൂറുകള്‍ ജോലിചെയ്‌തിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്‌.

സെപ്‌റ്റംബറില്‍ ലേമാന്‍ ബ്രദേഴ്‌സ്‌ പാപ്പര്‍ ഹര്‍ജി സമര്‍പ്പിക്കുമ്പോള്‍ 25,000 ജീവനക്കാര്‍ ഇവിടെ ജോലിചെയ്യുന്നുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+