ഫിഡ്‌ലിറ്റി ഇന്‍വെസ്റ്റ്‌മെന്റ് തൊഴില്‍ വെട്ടിക്കുറയ്‌ക്കുന്നു
സാന്‍ഫ്രാന്‍സിസ്കോ: സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് ലോകത്തെ ഏറ്റവും വലിയ മ്യൂച്വല്‍ ഫണ്ട് കമ്പനിയായ ഫിഡിലിറ്റി ഇന്‍വെസ്റ്റ്‌മെന്റും ജോലിക്കാരെ പിരിച്ചുവിടുന്നു.2009ല്‍ അടുത്ത വര്‍ഷം ആദ്യം 1700 തൊഴിലുകളാണ് വെട്ടിക്കുറയ്‌ക്കുക.
മാനേജ്‌മെന്റ് ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ നിന്നായി 1300 തൊഴില്‍ വെട്ടിക്കുറയ്‌ക്കുമെന്ന് കഴിഞ്ഞയാഴ്‌ചയാണ് കമ്പനി പ്രഖ്യാപിച്ചത്. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ ഏത് വിഭാഗത്തിലെ തൊഴിലുകളാണ് വെട്ടിക്കുറയ്‌ക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
മ്യൂച്വല്‍ ഫണ്ടുകളിലെ ഇടിവ് മുന്‍നിര്‍ത്തി വെള്ളിയാഴ്‌ച 1,300 ജീവനക്കാരുടെ സേവനം കമ്പനി മതിയാക്കിയിരുന്നു. രണ്ടു ഘട്ടങ്ങളായി മൂവായിരം പേരെ കുറയ്‌ക്കുന്നതോടെ കമ്പനിയുടെ മൊത്തം തൊഴിലാളികളില്‍ ഏഴ് ശതമാനം കുറവുവരും.












Click it and Unblock the Notifications