സണ്‍ മൈക്രോസിസ്‌റ്റം 6000പേരെ ഒഴിവാക്കുന്നു

മൊത്തം ജീവനക്കാരില്‍ 18 ശതമാനം പേരെ പിരിച്ചുവിടാന്‍ തീരുമാനിച്ചുവെന്ന കാര്യം വാര്‍ത്താക്കുറിപ്പിലാണ് കമ്പനി അറിയിച്ചത്. തൊഴിലുകള്‍ വെട്ടിക്കുറയ്‌ക്കുന്നതു വഴി വാര്‍ഷിക ചെലവില്‍ 800 മില്യണ്‍ ഡോളര്‍ ലാഭിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.
അതേസമയംതന്നെ പിരിച്ചുവിടുന്നവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി 600 മില്യണ്‍ ഡോളര്‍ ചെലവഴിക്കേണ്ടിവരുമെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.ഒരു മാസം കൊണ്ട് ഘട്ടംഘട്ടമായിട്ടാരിക്കും പിരിച്ചുവിടല്‍ പൂര്‍ത്തിയാക്കുക.
തങ്ങളുടെ ഉപഭോക്താക്കളെല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്നതിനാല്‍ പുതിയ പ്രൊജക്ടുകള്‍ ലഭിക്കുന്നില്ലെന്നും ഈ സാഹചര്യമാണ് ജീവനക്കാരുടെ എണ്ണം കുറക്കാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കിയതെന്നുമാണ് കമ്പനിസിഇഒ ജൊനാഥന്‍ ഷ്വാര്‍ട്‌സിന്റെ വിശദീകരണം.












Click it and Unblock the Notifications