കണ്ണൂരില്‍ 11 ബോംബുകള്‍ കണ്ടെടുത്തു
തലശേരി: കണ്ണൂര്‍ ജില്ലയില്‍ നിന്നും വീണ്ടും ബോംബുകള്‍ കണ്ടെടുത്തു. ജില്ലയിലെ കൊളവല്ലൂര്‍ ചിറ്റാരിത്തോട്ടില്‍ നിന്നും 11 നാടന്‍ ബോംബുകളാണ് പൊലീസ് കണ്ടെടുത്തത്.
കൊളവല്ലൂര്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ചിറ്റാരിത്തോട്ടത്തെ ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്തുനിന്നുമാണ് ബോംബുകള്‍ കണ്ടെടുത്തത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്.
കഴിഞ്ഞ ദിവസം കൊളവല്ലൂരിനടുത്ത് വടക്കേ പൊയിലൂരില്‍ നടന്ന തിരച്ചിലില്‍ 125 ബോംബുകളും ബോംബ് നിര്‍മ്മാണ സാമഗ്രികളും കണ്ടെടുത്തിരിന്നു. ഇതിനെത്തുടര്‍ന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സായുധ സേനയ്‌ക്ക് പുറമേ ബോംബ് സ്‌ക്വാഡും റെയ്‌ഡില്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications