യുഡിഎഫിന് തീരുമാനം മാറ്റേണ്ടിവരും: മുരളി
തിരുവനന്തപുരം: എന്‍സിപിയെ ഉള്‍പ്പെടുത്തില്ലെന്ന് വാശിപിടിക്കുന്ന യുഡിഎഫ് കേന്ദ്രതീരുമാനം വന്നുകഴിയുമ്പോള്‍ ഔട്ട് ഓഫ് അജണ്ടയായി ഇക്കാര്യം പരിഗണിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍ര് കെ മുരളീധരന്‍.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 20 സീറ്റിലും മത്സരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ഇപ്പോള്‍ കേരളത്തില്‍ അലയടിക്കുന്നത് എല്‍ഡിഎഫ് വിരുദ്ധ വികാരമാണ്. പ്രതിപക്ഷത്തെ കാലുവാരലിനേക്കാള്‍ കാലഹരണപ്പെട്ട പുണ്യാളന്‍മാരും പുരോഗമനവാദികളും തമ്മിലുള്ള കാലുവാരലും ചതിയുമായിരിക്കും കേരളത്തില്‍ ഇനി നടക്കുക- മുരളി അഭിപ്രായപ്പെട്ടു.
സമ്പൂര്‍ണ പരാജയമായ എല്‍ഡിഎഫ് സര്‍ക്കാറിനെതിരെ എന്‍സിപി സമരവുമായി മുന്നോട്ടുവരും. ഡിസംബര്‍ 17ന് സെക്രട്ടേറിയറ്റ് പടിക്കല്‍ ഉപവാസ സമരം നടത്തുമെന്നും അതേ ദിവസം തന്നെ എല്‍ഡിഎഫില്‍ നിന്നും ലഭിച്ച സ്ഥാനങ്ങള്‍ എന്‍സിപി ഉപേക്ഷിക്കുമെന്നും മുരളി പറഞ്ഞു.
ഇതിനിടെ എന്‍സിപി പ്രവേശം ഇപ്പോള്‍ യുഡിഎഫിന്റെ അജണ്ടയിലില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ച് വ്യക്തമാക്കി. എന്നാല്‍ കേരളത്തില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടുയുമായി സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച അവസാനം തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്റാണ് കൈക്കൊള്ളുകയെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications