ഒബാമയ്‌ക്ക് അമേരിക്കയെ മാറ്റാന്‍ കഴിയില്ലെന്ന് കാസ്‌ട്രോ

നേതൃത്വം മാറിയാല്‍ അമേരിക്കയുടെ നയങ്ങള്‍ മാറുമെന്ന് പലരും സ്വപ്‌നം കാണുകയാണ്. എന്നാല്‍ ഒരു വ്യക്തിയുടെ ശ്രമം മൂലം നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന താല്‍പര്യങ്ങളും നയങ്ങളും മാറുമെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്- കാസ്‌ട്രോ പറയുന്നു.
ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടിലാണ് കാസ്‌ട്രോ ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പേര് കാസ്‌ട്രോ പരാമര്‍ശിച്ചിട്ടില്ല.
അമേരിക്കയില്‍ തിരിഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന വേളയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജോണ്‍ മക്കെയ്‌നുമായി താരത്യമപ്പെടുത്തുമ്പോള്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ബാരക് ഒബാമ മിടുക്കനാണെന്നും ഒബാമ അധികാരത്തിലേറിയാല്‍ അമേരികയുടെ യുദ്ധനയങ്ങളില്‍ മാറ്റമുണ്ടായേയ്‌ക്കുമെന്നും കാസ്‌ട്രോ അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം തന്നെ അമേരിക്കയിലെ വര്‍ണവിവേചനം ഒബാമയുടെ വിജയത്തിന് വിഘാതമായേയ്‌ക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിരുന്നു.












Click it and Unblock the Notifications