ഇന്ത്യയുമായുള്ള ബന്ധം പ്രധാനം ഒബാമ
ദില്ലി: വിവാദങ്ങള്‍ക്ക് വിരാമമിട്ട് അവസാനം നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ ഫോണ്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ തേടിയെത്തി.
രാജ്യാന്തര വിഷയങ്ങളില്‍ ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിയ്‌ക്കാന്‍ താത്‌പര്യമുണ്ടെന്നും ഒബാമ മന്‍മോഹനെ അറിയിച്ചു.
ഇന്ത്യ-അമേരിക്ക ബന്ധം തന്ത്രപ്രധാനമാണ്. അത് കൂടുതല്‍ ദൃഢമാക്കാന്‍ തനിയ്‌ക്ക് ആഗ്രഹമുണ്ടെന്നും ജി-20 ഉച്ചകോടിയ്‌ക്ക് പങ്കെടുക്കാന്‍ അമേരിക്കയിലെത്തുമ്പോള്‍ കൂടിക്കാഴ്‌ച നടത്താമെന്നും ഒബാമ മന്‍മോഹനെ അറിയിച്ചു.
ബുധനാഴ്‌ച രാവിലെ 8.30 മണിയോടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് ആശ്വാസമേകിക്കൊണ്ട് ഒബാമയുടെ ഫോണ്‍ വിളിയെത്തിയത്.
തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം ഇത്ര ദിവസം പിന്നിട്ടിട്ടും ഒബാമ ഇന്ത്യന്‍ പ്രധാനമന്ത്രിയെ ബന്ധപ്പെടാത്തത് പലവിധ ഊഹാപോഹങ്ങള്‍ക്കും വഴിവെച്ചിരുന്നു.
ഇതിനിടെ പാകിസ്‌താന്‍ പ്രസിഡന്റ് സര്‍ദാരിയുള്‍പ്പടെ ഇരുപതോളം ലോകനേതാക്കളുമായി ഒബാമ ബന്ധപ്പെട്ടതോടെ പുതിയ അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയെ അവഗണിയ്‌ക്കുകയാണെന്നും വാര്‍ത്തകള്‍ പരന്നു.
എന്നാല്‍ ഒബാമ വിളിയ്‌ക്കാനുദ്ദേശിച്ച സമയത്ത് താന്‍ വിദേശ പര്യടനത്തിലായിരുന്നുവെന്നും അതു കൊണ്ടാണ് പരസ്‌പരം ബന്ധപ്പെടാന്‍ കഴിയാതിരുന്നതെന്നും പിന്നീട് മന്‍മോഹന്‍ സിങ് വിശദീകരിച്ചിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications