Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്ടത്തിന്റെ പ്രചാരം വര്‍ധിച്ചു

ദില്ലി: ഇന്ത്യക്കാര്‍ക്കിടയില്‍ കോണ്ടത്തിന്റെ സ്വീകാര്യത കൂടിയതായി റിപ്പോര്‍ട്ട്‌. ഇന്ത്യയില്‍ കോണ്ടം വില്‍പനയില്‍ വര്‍ധനവുണ്ടായതായി നാഷണല്‍ എയ്‌ഡ്‌സ്‌ കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അറിയിച്ചു.

ഏപ്രില്‍ മുതല്‍ സെപ്‌റ്റംബര്‍ വരെയുള്ള ആറുമാസക്കാലയളവില്‍ കോണ്ടം വില്‍പനയില്‍ അഞ്ചു ശതമാനം വര്‍ധനയാണ്‌ ഉണ്ടായിരിക്കുന്നത്‌. സുരക്ഷിത ലൈംഗിക ബന്ധത്തിന്‌ കോണ്ടം ഉപയോഗിക്കാനായി ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിജയകരമാണെന്നതിന്റെ സൂചനയാണ്‌ വില്‍പനയിലെ വര്‍ധനവ്‌ കാണിക്കുന്നതെന്ന്‌ ഓര്‍ഗനൈസേഷന്‍ മേധാവി കെ സുജാത റാവു പറഞ്ഞു.

ടിവി, റേഡിയോ പരസ്യങ്ങള്‍ മൊബൈല്‍ ഫോണിലെ റിങ്‌ ടോണ്‍ എന്നിവ മാധ്യമമാക്കിയാണ്‌ ഓര്‍ഗനൈസേഷന്‍ പ്രധാനമായും ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിയത്‌. ബിബിസി വേള്‍ഡ്‌ സര്‍വീസ്‌ ട്രസ്‌റ്റിന്റെ പങ്കാളിത്തത്തോടെയാണ്‌ എയ്‌ഡ്‌സ്‌ കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ഈ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിവരുന്നത്‌.

ബോധവല്‍ക്കരണ പരിപാടിയില്‍ കോണ്ടം, കോണ്ടം എന്നുതുടങ്ങുന്ന മൊബൈള്‍ റിങ്‌ ടോണ്‍ ആണ്‌ ഏറെ വിജയം നേടിയത്‌. സുരക്ഷിതമായ ലൈംഗികബന്ധത്തിന്‌ കോണ്ടം എന്ന സന്ദേശം കൂടുതല്‍ ആളുകളിലേയ്‌ക്ക്‌ എത്താന്‍ ഇത്‌ ഏറെ സഹായകമായിട്ടുണ്ട്‌. ഇന്ത്യയില്‍ അഞ്ച്‌ ലക്ഷത്തിലേറെ ആളുകളാണത്രേ ഈ റിങ്‌ ടോണ്‍ ആവശ്യപ്പെട്ടത്‌. ഇന്ത്യയ്‌ക്ക്‌ പുറത്തുനിന്നാവട്ടെ 160,000 ആളുകള്‍ റിങ്‌ ടോണ്‍ ഡൗണ്‍ലോഡ്‌ ചെയ്‌തു.

ബോധവല്‍ക്കര പരിപാടിയുടെ ഭാഗമായി പൊതു സ്ഥലങ്ങളില്‍ കോണ്ടം വെന്റിങ്‌ മെഷീനുകള്‍ സ്ഥാപിച്ചതില്‍ ഓര്‍ഗനൈസേഷന്‌ ചെറിയ ഒരു പിശക്‌ പറ്റിയതായി സുജാത പറയുന്നു. ബസ്‌ സ്റ്റാന്റ്‌, റയില്‍വേ സ്റ്റേഷന്‍ പോലുള്ള പൊതുസ്ഥലങ്ങളില്‍ മെഷിനുകള്‍ സ്ഥാപിക്കുന്നതിന്‌ പകരം പൊതു മൂത്രപ്പുരകള്‍ പോലുള്ള സ്ഥലങ്ങളിലായിരുന്നു ഇവ സ്ഥാപിക്കേണ്ടിയിരുന്നതെന്നാണ്‌ ഇവര്‍ പറയുന്നത്‌.

പൊതു സ്ഥലങ്ങളില്‍ നിന്നും പരസ്യമായി യന്ത്രങ്ങള്‍ ഉയോഗിക്കാന്‍ ആളുകള്‍ മടിക്കുമെന്നും എന്നാല്‍ മൂത്രപ്പുരപോലുള്ള സ്ഥലങ്ങളിലാവുമ്പോള്‍ ആവശ്യക്കാര്‍ക്ക്‌ വേണ്ടത്ര സ്വകാര്യതയുണ്ടെന്നും ഇവര്‍ പറയുന്നു.

സ്‌ത്രീകള്‍ക്കായുള്ള കോണ്ടങ്ങളുടെ വില്‍പന വര്‍ധനയാണ്‌ ഈ ദൗത്യത്തിലെ വലിയൊരു വിജയമെന്നും സുജാത പറയുന്നു. സ്‌ത്രീകള്‍ക്കായുള്ള കോണ്ടത്തിന്‌ ഇന്ത്യയില്‍ അധികം പ്രചാരമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതില്‍ വ്യത്യാസം വന്നിട്ടുണ്ട്‌. 2015 ആകുമ്പോഴേയ്‌ക്കും ഇവയുടെ വര്‍ധന 5ലക്ഷം മുതല്‍ 15 ലക്ഷംവരെയാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌- അവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+