Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മു-കശ്‌മീരില്‍ വോട്ടെടുപ്പ്‌ തുടങ്ങി

ശ്രീനഗര്‍: വിഘടനവാദികളുടെ ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ക്കിടെ ജമ്മു-കശ്‌മീരില്‍ വോട്ടെടുപ്പ്‌ തുടങ്ങി. പത്ത്‌ മണ്ഡലങ്ങളിലായി നടക്കുന്ന ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ 102 സ്ഥാനാര്‍ത്ഥികളാണ്‌ ജനവിധി തേടുന്നത്‌.

കശ്‌മീര്‍ താഴ്‌വരയിലെ ഗുരേസ്‌, ബന്ദിപുര, സോനാവാരി, എന്നീ മണ്ഡലങ്ങളിലും ലഡാക്ക്‌ മേഖലയിലെ ലെഹ്‌, നൊബ്‌രാ, സന്‍സ്‌കാര്‍, കാര്‍ഗില്‍ എന്നിവിടങ്ങളിലും ജമ്മുമേഖലിയലെ സുരാന്‍കോടെ, മെന്‍ന്ദാര്‍, പൂഞ്ച്‌-ഹവേലി എന്നിവിടങ്ങളിലുമാണ്‌ ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ്‌ നടക്കുന്നത്‌.

വിഘടനവാദികളുടെ തിരഞ്ഞെടുപ്പ്‌ ബഹിഷ്‌കരണത്തിന്റെ പശ്ചാത്തലത്തില്‍ പോളിങ്‌ കുറഞ്ഞേയ്‌ക്കുമെന്നാണ്‌ കരുതുന്നത്‌. വിഘടനവാദികളുടെ ശക്തികേന്ദ്രമായ താഴ്‌വരയില്‍ പ്രമുഖ പാര്‍ട്ടികളുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കുറവായിരുന്നു.

പത്ത്‌ മണ്ഡലങ്ങളിലായി 1064 ബൂത്തുകളാണ്‌ വോട്ടെടുപ്പിനായി ഒരുക്കിയിരിക്കുന്നത്‌. ഏതാണ്ട്‌ എല്ലാ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും കശ്‌മീരിലെ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ടെങ്കിലും നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ചില സ്വതന്ത്രരും തമ്മിലാണ്‌ പ്രധാന മത്സരം.

വോട്ടെടുപ്പ്‌ സമാധാനപരമായിരിക്കാന്‍ വന്‍ സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. വിഘടനവാദികള്‍ നടത്തിയേയ്‌ക്കാനിടയുള്ള പ്രതിഷേധ പ്രകടനങ്ങളാണ്‌ പ്രധാന സുരക്ഷാ ഭീഷണി.

ഏഴു ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പ്‌ ഡിസംബര്‍ 24ന്‌ അവസാനിയ്‌ക്കും. താഴ്‌വരയില്‍ നേരത്തേതന്നെ മഞ്ഞുവീഴ്‌ചയാരംഭിച്ചതും വോട്ടെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നാണ്‌ കരുതുന്നത്‌. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ റെക്കോര്‍ഡ്‌ മഞ്ഞുവീഴ്‌ചയാണ്‌ നവംബറില്‍ കശ്‌മീരിലുണ്ടായത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+