പാലൊളിയുടെ മാപ്പപേക്ഷ സ്വീകരിച്ചു
ദില്ലി: മന്ത്രി പാലൊളി മുഹമ്മദ് കുട്ടിക്കെതിരെ ഹൈക്കോടതി സ്വമേധയാ എടുത്ത കോടതിയലക്ഷ്യ കേസ് സുപ്രീം കോടതി അവസാനിപ്പിച്ചു.
കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്‌താവനയല്ല താന്‍ നടത്തിയതെന്ന് വ്യക്തമാക്കി പാലൊളി സമര്‍പ്പിച്ച നിരുപാധിക മാപ്പപേക്ഷ സുപ്രീം കോടതി സ്വീകരിച്ചു.
നോട്ടുകെട്ടുകള്‍ നോക്കിയാണ് കോടതികള്‍ വിധി പ്രസ്‌താവിയ്‌ക്കുന്നതെന്ന പാലൊളിയുടെ പരാമര്‍ശം മാധ്യമങ്ങളില്‍ വന്നതിനെ തുടര്‍ന്നാണ് ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി ആരംഭിച്ചത്.
പാലൊളി ഹൈക്കോടതിയില്‍ മാപ്പപേക്ഷ നല്‌കിയിരുന്നതെങ്കിലും അത് സ്വീകരിയ്‌ക്കപ്പെട്ടിരുന്നില്ല. ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്‌ണന്‍ അധ്യക്ഷനായുള്ള ബഞ്ചാണ് മാപ്പപേക്ഷ സ്വീകരിച്ചത്.












Click it and Unblock the Notifications