പാലൊളി സുപ്രീം കോടതിയില്‍ മാപ്പപേക്ഷ നല്‌കി
ദില്ലി: കോടതിയലക്ഷ്യക്കേസില് മന്ത്രി പാലൊളി മുഹമ്മദ് കുട്ടി നല്കിയ അപ്പീല് ഹര്ജി സുപ്രീം കോടതി നവംബര് മൂന്നിന് പരിഗണിയ്ക്കും.
കോഴിക്കോട് സര്വകലാശാലയില് നടന്ന ചടങ്ങില് മന്ത്രി കോടതികളുടെ അന്തസ്സിനെ ബാധിക്കുന്ന തരത്തില് പ്രസംഗിച്ച കേസില് ഹൈക്കോടതി ഉത്തരവിനെതിരെ നല്കിയ ഹര്ജിയുടെ ഭാഗമായാണ് മാപ്പപേക്ഷ.
നോട്ടുകെട്ടുകളുടെ അടിസ്ഥാനത്തിലാണ് കോടതികള് വിധി പ്രസ്താവിയ്ക്കുന്നതെന്ന് മന്ത്രി പ്രസംഗിച്ചതായി മാധ്യമങ്ങളില് വാര്ത്ത വന്നതിനെ തുടര്ന്ന് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.
എന്നാല് മാധ്യമങ്ങള് പ്രസംഗം തെറ്റായി റിപ്പോര്ട്ട് ചെയ്തതാണെന്നും കോടതികളുടെ അന്തസ്സിനെ തരംതാഴ്ത്തിക്കെട്ടുന്ന രീതിയില് താന് പ്രസംഗിച്ചിട്ടില്ലെന്നും കാണിച്ച് പാലൊളി ഹൈക്കോടതിയില് വിശദീകരണം നല്കിയിരുന്നു.
വാര്ത്ത മൂലം കോടതിക്ക് ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ടെങ്കില് മാപ്പ് ചോദിയ്ക്കുന്നുവെന്നും ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല് മന്ത്രിയുടെ മാപ്പപേക്ഷ തള്ളി നടപടികള് തുടരാനാണ് ഹൈക്കോടതി തീരുമാനിച്ചത്.
ഇതിനെതിരെ പാലൊളി സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി നടപടികള് സുപ്രീം കോടതി താത്കാലികമായി സ്റ്റേ ചെയ്തിരുന്നു.
തന്റെ പ്രസംഗം ശരിയായ രീതിയിലല്ല റിപ്പോര്ട്ട് ചെയ്തതെന്നും വാര്ത്ത കളങ്കമുണ്ടാക്കിയെങ്കില് നിരുപാധികം മാപ്പപേക്ഷിയ്ക്കുന്നുവെന്നും മന്ത്രി സുപ്രീം കോടതിയില് നല്കിയ മാപ്പപേക്ഷയില് പറഞ്ഞിട്ടുണ്ട്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications