Get Updates
Get notified of breaking news, exclusive insights, and must-see stories!

പഴഞ്ചനെന്നു വിളിച്ചാലും പോരാട്ടം വെടിയില്ല: വിഎസ്‌

കളമശേരി: അധിനിവേശ മൂലധന ശക്തികളുടെ പിടിയില്‍ പെട്ടുപോകുന്നവര്‍ പഴഞ്ചനെന്നും വികസന വിരുദ്ധനെന്നുമൊക്കെ വിളിച്ചാലും പോരാട്ട പാതയില്‍ നിന്നും പിന്നോട്ടുവലിയില്ലെന്ന്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍.

കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാല സംഘടിപ്പിച്ച സ്വതന്ത്ര സോഫ്‌റ്റ്‌വേര്‍ ദേശീയ സമ്മേളനത്തിന്റെ സമാപന യോഗം ഉത്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

അറിവിനെയും പ്രകൃതിയെയും കുത്തകയാക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന മൂലധന ശക്തികളുടെ ട്രോജന്‍ കുതികളെ തിരിച്ചറിയണം. മുല്യങ്ങള്‍ സംരക്ഷിച്ച്‌ ഇവരെ ചെറുക്കണം.

പരമ്പരാഗതമായി നാം കാത്തുപോന്ന ചില മൂല്യങ്ങള്‍, പ്രകൃതി വിഭവങ്ങള്‍, അറിവുകള്‍ എല്ലാം വരും തലമുറയ്‌ക്ക്‌ കൈമാറണം. അതാണ്‌ മാനവികതയുടെ അളവുകോല്‍‍, സ്വതന്ത്ര സോഫ്‌റ്റ്‌വേറിന്‌ പുറകിലുള്ള ആശയം മുന്നോട്ടു പോകേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണ്‌. അത്‌ അറിവിനെ കുത്തകവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെയുള്ള പോരാട്ടമാണ്‌- അദ്ദേഹം പറഞ്ഞു.

ആഗോളതല്‌തിലുള്ള സ്വതന്ത്ര സോഫ്‌റ്റ്‌വേര്‍ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ തിരുവനന്തപുരത്ത്‌ ഒരു കേന്ദ്രം ആരംഭിക്കുമെന്ന്‌ വിഎസ്‌ അറിയിച്ചു. അതിന്റെ മുന്നോടിയായി ഡിസംബറില്‍ തിരുവനന്തപുരത്ത്‌ ഒരു അന്താരാഷ്ട്ര സോഫ്‌റ്റ്‌ വേര്‍ സെമിനാര്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+