ഏഷ്യാനെറ്റ് ന്യൂസ് ദിനപത്രവും ഇംഗ്ലീഷ് ന്യൂസ് ചാനലും വാങ്ങാനൊരുങ്ങുന്നു
ബാംഗ്ലൂര്‍: ദക്ഷിണേന്ത്യയിലെ പ്രമുഖ വാര്‍ത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസ് ദക്ഷിണേന്ത്യന്‍ ഭാഷാ ദിനപത്രവും ഇംഗ്ലീഷ് ന്യൂസ് ചാനലും സ്വന്തമാക്കാനൊരുങ്ങുന്നു. 200 കോടി രൂപ മുടക്കിയാണ് ഈ വമ്പന്‍ കച്ചവടത്തിന് ഏഷ്യാനെറ്റ് ന്യൂസ് നീക്കം നടത്തുന്നത്.
രാജീവ് ചന്ദ്രശേഖറിന്റെ നിയന്ത്രണത്തിലുള്ള ഏഷ്യാനെറ്റ് ന്യൂസ് രണ്ട് ഇംഗ്ലീഷ് ന്യൂസ് ചാനലുകളുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.മുംബൈയും ദില്ലിയും ആസ്ഥാനമാക്കി പ്രവര്‍ത്തിയ്‌ക്കുന്ന ചാനലുകളുമായാണ് ചര്‍ച്ചകള്‍ പുരോഗമിയ്‌ക്കുന്നത്.
ഏഷ്യാനെറ്റ് നാല് കമ്പനികളായി വിഭജിച്ചതിന് പിന്നാലെയാണ് ഇംഗ്ലീഷ് ചാനലും പത്രവും ഏറ്റെടുക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരിയ്‌ക്കുന്നത്.
ജനറല്‍ എന്റര്‍ടൈന്‍മെന്റ്, ന്യൂസ്, റേഡിയോ, മീഡിയ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ എന്നിങ്ങനെ നാല് കമ്പനികളായാണ് ഏഷ്യാനെറ്റിനെ വിഭജിച്ചിരിയ്‌ക്കുന്നത്.
ഇതില്‍ ഏഷ്യാനെറ്റ് ന്യൂസ് ഒഴിച്ച് ബാക്കിയുള്ള മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ചാനലുകളുടെ നിയന്ത്രണം ഇപ്പോള്‍ സ്‌റ്റാര്‍ ജൂപ്പിറ്ററിനാണുള്ളത്.
ബ്ലാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിയ്‌ക്കുന്ന ഡക്കാന്‍ ഹെറാള്‍ഡ് ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ ലക്ഷ്യം കാണാതെ പോയതിന് ശേഷമാണ് ദക്ഷിണേന്ത്യന്‍ ഭാഷാപത്രം വാങ്ങാനൊരുങ്ങുന്ന വാര്‍ത്തകള്‍ പുറത്തു വന്നിരിയ്‌ക്കുന്നത്.












Click it and Unblock the Notifications