ജമ്മു-കശ്‌മീരില്‍ 64ശതമാനം പോളിങ് രേഖപ്പെടുത്തി
ശ്രീനഗര്‍: വിഘടനവാദികളുടെ ബഹിഷ്‌കരണാഹ്വാനത്തിനിടെ നടന്ന ജമ്മു-കശ്‌മീര്‍ ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ 63.75ശതമാനം പോളിങ് രേഖപ്പെടുത്തി.
കശ്‌മീര്‍ സാഹചര്യങ്ങളില്‍ ഇത് ഭേദപ്പെട്ട ശതമാനമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒറ്റപ്പെട്ട ചില അക്രമസംഭവങ്ങളൊഴിച്ചാല്‍ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു.
2002ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കനത്ത പോളിങാണ് ഇത്തവണ രേഖപ്പെടുത്തിയത്. വോട്ടിങിന്റെ ആദ്യ മണിക്കൂറുകളില്‍ പോളിങ് കുറവായിരുന്നുവെങ്കിലും പിന്നീട് നില മെച്ചപ്പെട്ടു. തിങ്കളാഴ്‌ച കശ്‌മീരിലെ താപനില പൂജ്യം ഡിഗ്രിയായിരുന്നു.
10 മണ്ഡലങ്ങളിലായി നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ 103 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. വിഘടനവാദികളുടെ തിരഞ്ഞെടുപ്പ് ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ പോളിങ് കുറച്ചേയ്‌ക്കുമെന്നാണ് കരുതിയിരുന്നത്.
വിഘടനവാദികളുടെ ശക്തികേന്ദ്രമായ താഴ് വരയില്‍ മുഖ്യപാര്‍ട്ടികളുടെ പ്രചാരണങ്ങള്‍ കുറവായിരുന്നുവെങ്കിലും വോട്ടര്‍മാര്‍ ഭീഷണികളെ അവഗണിച്ച് വോട്ടുചെയ്യാനെത്തി. ഏഴു ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പ് ഡിസംബര്‍ 24ന് അവസാനിയ്‌ക്കും.












Click it and Unblock the Notifications