സ്‌മാര്‍ട് സിറ്റി: ചര്‍ച്ചയില്‍ തീരുമാനമായില്ല
കൊച്ചി: സ്‌മാര്‍ടി സിറ്റി പദ്ധതി പ്രദേശത്തെ റോഡുകളും കെഎസ്‌ഇബി സാധനസാമഗ്രികളും മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ല.
ടീകോം പ്രതിനിധികളും എറണാകുളം ജില്ലാ ഭരണകൂടവും നടത്തിയ ചര്‍ച്ച ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാതെ പിരിഞ്ഞു. ബുധനാഴ്‌ച തിരുവനന്തപുരത്ത് നടക്കുന്ന ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്ന് കളക്ടര്‍ എം. ബീന അറിയിച്ചു.
സ്‌മാര്‍ട് സിറ്റി പ്രൊജക്ട് മാനേജര്‍ സജീവ് ഉണ്ണികൃഷ്‌ണന്‍ ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ മിഥുന്‍ ബീരു എന്നിവരുള്‍പ്പെട്ട സംഘമാണ് ചൊവ്വാഴ്‌ച നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്.
തര്‍ക്കം പരിഹരിക്കാനായി കളക്ടര്‍ ബീനയുടെ നേതൃത്വത്തില്‍ രൂപീകരിച്ച കോര്‍ കമ്മിറ്റിയുടെ ശുപാര്‍ശ ചൊവ്വാഴ്‌ച വീണ്ടും പരിശോധിച്ചു.
പദ്ധതി പ്രദേശത്ത് കൂടി കടന്നു പോകുന്ന പൊതുമരാമത്ത് റോഡ് ടീകോമിന്റെ ചെലവില്‍ മാറ്റി സ്ഥാപിക്കും. വൈദ്യുതി ബോര്‍ഡിന്റെ സാമഗ്രികള്‍ ടീകോമും എയര്‍ഫില്‍റ്റര്‍ മോണിറ്റങിങ് സ്‌റ്റേഷന്‍ വൈദ്യുതി ബോര്‍ഡും സ്വന്തം ചെലവില്‍ മാറ്റണം തുടങ്ങിയ ശുപാര്‍ശകളിലാണ് തീരുമാനം കൈക്കൊള്ളാനുള്ളത്.












Click it and Unblock the Notifications