എന്‍സിപി അപേക്ഷ നല്കിയാല്‍ പരിഗണിക്കുമെന്ന് തങ്കച്ചന്‍
തിരുവനന്തപുരം: പുതിയ ഏതെങ്കിലും പാര്‍ട്ടിയെ യുഡിഎഫില്‍ എടുക്കുന്നകാര്യം ഘടകകക്ഷികളുമായി ആലോചിച്ചശേഷം തീരുമാനിയ്‌ക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ പറഞ്ഞു.
എന്‍സിപിയെ മുന്നണിയില്‍ എടുക്കുന്നത് സംബന്ധിച്ച് ഒന്നും ആലോചിച്ചിട്ടില്ല. യുഡിഎഫില്‍ ചേരണമെങ്കില്‍ ആദ്യം അവര്‍ അപേക്ഷ നല്‍കട്ടെ. ഞങ്ങള്‍ ഒരു കക്ഷിയെയും അകറ്റിനിര്‍ത്തിയിട്ടില്ല- തങ്കച്ചന്‍ പറഞ്ഞു.
സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന ബാബുദിവാകരനെ അടുത്ത യുഡിഎഫ് യോഗത്തില്‍ ക്ഷണിക്കില്ല. എന്‍സിപിയെ മുന്നണിയില്‍ എടുക്കണമെന്ന കെപി അനില്‍ കുമാറിന്റെ അഭിപ്രായം യൂത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടല്ല. ചില വ്യക്തികളുടെ അഭിപ്രായം മാത്രമാണ്- അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്ത് സര്‍ക്കാറിനെതിരെ യുഡിഎഫ് കുറ്റപത്രം പുറത്തിറക്കി സംസാരിക്കുകയായിരുന്നു തങ്കച്ചന്‍. സമാജ് വാദി പാര്‍ട്ടിയില്‍ ലയിച്ച ആര്‍എസ്‌പി(എം) കേരളത്തില്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.












Click it and Unblock the Notifications