പെപ്‌സി 3150 ജോലിക്കാരെ പിരിച്ചുവിടുന്നു
ന്യൂയോര്‍ക്ക്: പ്രമുഖ ശീതള പാനീയ നിര്‍മ്മാതാക്കളായ പെപ്‌സി അമേരിക്കയിലും യൂറോപ്പിലുമായി 3150 ജീവനക്കാരെ പിരിച്ചുവിടുന്നു.
കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ പുനസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ 750 പേര്‍ക്ക് ഇതുവഴി ജോലി നഷ്ടപ്പെടും.
യൂറോപ്പില്‍ 200 പേര്‍ക്കും മെക്‌സിക്കോയില്‍ 2200 പേര്‍ക്കും തൊഴില്‍ നഷ്ടപ്പെടുമെന്ന് കമ്പനി അറിയിച്ചു. മെക്‌സിക്കോയിലെ നിര്‍മ്മാണ ശാലകളും വിതരണകേന്ദ്രങ്ങളും അടച്ചുപൂട്ടുകയാണ്.
ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് നടപ്പാക്കാനുദ്ദേശിക്കുന്ന പുനസംഘടനവഴി 15 മുതല്‍ 16 കോടി ഡോളര്‍വരെ ലാഭമുണ്ടാക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.












Click it and Unblock the Notifications