അസ്‌ന കേസ്: വിധിയ്‌ക്ക് സ്റ്റേ
കൊച്ചി: കോളിളക്കമുണ്ടാക്കിയ അസ്‌ന കേസിലെ പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയില്‍മേല്‍ ജസ്റ്റീവ് ആര്‍ ബസന്താണ് സ്റ്റേ ഉത്തരവിട്ടത്.
കേസിലെ 13 പ്രതികളില്‍ അഞ്ചാം പ്രതിയ്‌ക്ക് പത്തുവര്‍ഷം തടവും മറ്റു പ്രതികള്‍ക്ക് അഞ്ചുവര്‍ഷം വീതം തടവുമാണ് വിചാരണക്കോടതി വിധിച്ചിരുന്നത്. പ്രതികളെല്ലാം ബിജെപി-ആര്‍എസ്‌എസ് പ്രവര്‍ത്തകരാണ്.
രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ ദുരുദ്ദേശ്യപരമായാണ് തങ്ങളെ കേസില്‍ പ്രതി ചേര്‍ത്തതെന്നും കേസുമായി തങ്ങളെ ബന്ധിപ്പിക്കാന്‍ തക്ക തെളിവുകളില്ലെന്നുമായിരുന്നു പ്രതികളുടെ വാദം.
ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുന്ന ഇടക്കാല ഹര്‍ജിയും അപ്പീലിനോടൊപ്പം നല്കിയിരുന്നു. 2000 സെപ്‌റ്റംബര്‍ 27ന് കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ നടന്ന ബോംബേറിലാണ് അസ്‌നയുടെ കാല്‍ നഷ്ടപ്പെട്ടത്.
കേസില്‍ നവംബര്‍ 17നാണ് തലശേരി അതിവേഗ കോടതി ശിക്ഷ വിധിച്ചത്. സ്‌ഫോടക വസ്‌തുക്കള്‍ കൈകാര്യം ചെയ്‌തതായി കണ്ടെത്തിയതുകൊണ്ടാണ് അഞ്ചാം പ്രതിയ്‌ക്ക് പത്തുവര്‍ഷം ശിക്ഷ വിധിച്ചത്.












Click it and Unblock the Notifications