സ്‌റ്റേറ്റ് സെക്രട്ടറി സ്ഥാനത്തേയ്‌ക്ക് ഹിലാരിയും പരിഗണനയില്‍

തിരഞ്ഞെടുപ്പില്‍ തന്റെ എതിരാളിയായിരുന്ന ഹിലാരിയെ സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്ത് നിയമിക്കാന്‍ ഒബാമ ആലോചിക്കുന്നുണ്ട്. ശക്തരായ എതിരാളികളെ ഒപ്പം കൂട്ടി ക്രിയാത്മക ചര്‍ച്ചകളിലൂടെ വിജയകരമായി ഭരണം നടത്തിയ എബ്രഹാം ലിങ്കന്റെ മാതൃകയിലാണ് ഒബാമ മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നത്- റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഹിലാരിയുടെ നയതന്ത്ര മികവ് മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ഒബാമയെ സഹായിക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്. ഹിലാരിയെക്കൂടാതെ ജോണ്‍ കെറി, ബില്‍ റിച്ചാര്‍ഡ്, ടോം ദാഷ്‌ലെ എന്നിവരുടെ പേരും സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തേയ്‌ക്ക് പരിഗണനയിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇതിനിടെ ബില്‍ ക്ലിന്റന്റെ മന്ത്രിസഭയില്‍ ഡെപ്യൂട്ടി അറ്റോര്‍ണി ജനറലായിരുന്ന എറിക് ഹോള്‍ഡറെ ഒബാമ യുഎസ് അറ്റോര്‍ണി ജനറലായി നിയമിച്ചു. പദവി ഹോള്‍ഡര്‍ സ്വീകരിച്ചതായി യുഎസ് ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
ഇതോടെ അമേരിക്കയില്‍ അധികാരമേല്‍ക്കുന്ന ആദ്യത്തെ കറുത്തവര്‍ഗക്കാരനായ അറ്റോര്‍ണി ജനറല്‍ എന്ന വിശേഷണം ഹോള്‍ഡര്‍ക്ക് സ്വന്തമായി. ഡെലാവര്‍ സെനറ്റര്‍ ജോ ബൈഡനെ ഒബാമയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്ത കമ്മിറ്റിയില്‍ എറിക് ഹോള്‍ഡറും അംഗമായിരുന്നു.












Click it and Unblock the Notifications