മുകുന്ദന്‍ അക്കാദമിയില്‍ തുടരുമെന്ന് ബേബി
കൊച്ചി: സാഹിത്യ അക്കാദമിയില്‍ ഭരണസ്‌തംഭനമില്ലെന്ന് മന്ത്രി എം എ ബേബി അറിയിച്ചു. അക്കാദമിയുടെ അധ്യക്ഷനായി എം മുകുന്ദന്‍ തുടരുമെന്നും മന്ത്രി പറഞ്ഞു.
ഒരു പ്രമുഖ മാസികയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ വിഎസ് പഴഞ്ചനാണെന്നും കാലഹരണപ്പെട്ട പുണ്യാളനാണെന്നും മുകുന്ദന്‍ അഭിപ്രായപ്പെടുകയും അത് വിവാദമാവുകയും ചെയ്‌തപ്പോഴാണ് സ്ഥാനം രാജിവയ്‌ക്കാന്‍ അദ്ദേഹം തയ്യാറായത്.
മുകുന്ദന് പകരം സിപിഐ നോമിനി പി. വത്സല അക്കാദമിയുടെ തലപ്പത്ത് എത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ അഭിമുഖ വിവാദം മാത്രമല്ല അക്കാദമിയിലെ പ്രവര്‍ത്തനങ്ങളില്‍ തൃപ്‌തിയില്ലാത്തതിനാലാണ് മുകുന്ദന്‍ രാജിയ്‌ക്കൊരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
വെള്ളിയാഴ്‌ച നടന്ന അക്കാദമി നിര്‍വ്വാഹക സമിതിയോഗത്തില്‍ മുകുന്ദന്‍ പങ്കെടുത്തിരുന്നില്ല. ഈ സംഭവം മുകുന്ദന്‍ രാജിവെയ്‌ക്കുകയാണെന്ന ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു. എന്നാല്‍ അക്കാദമിയില്‍ നിന്നും മുകുന്ദന്‍ ഇപ്പോള്‍ രാജിവയ്‌ക്കുന്നത് ഒട്ടും യോജിക്കാനാവാത്ത കാര്യമാണെന്ന് ബേബി വ്യക്തമാക്കി.












Click it and Unblock the Notifications