Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിലേയ്‌ക്കില്ലെന്ന്‌ മുരളീധരന്‍

പാലക്കാട്‌: കേരളത്തില്‍ ഒറ്റയ്‌ക്ക്‌ മത്സരിച്ചാലും ഇടതുമുന്നണിയ്‌ക്കും ബിജെപിയ്‌ക്കും ഒപ്പമില്ലെന്നാണ്‌ എന്‍സിപി സംസ്ഥാന ഘടകത്തിന്റെ നിലപാടെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ കെ. മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസിലേയ്‌ക്ക്‌ ഒരു തിരിച്ചുപോക്ക്‌ ഇനിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം, തിരുവമ്പാടി തിരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണിയെ പിന്തുണച്ചത്‌ ഇരുട്ടത്ത്‌ കാലു തിരുമ്മിക്കൊടുത്തതുപോലെയാണ്‌. ഒന്നുകില്‍, ഒറ്റയ്‌ക്ക്‌ കേന്ദ്രനേതൃത്വം യുഡിഎഫില്‍ പ്രവേശിപ്പിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ മുന്നണിയില്‍ പ്രവര്‍ത്തിക്കും ഇതാണ്‌ തിരഞ്ഞെടുപ്പ്‌ സംബന്ധിച്ച്‌ പാര്‍ട്ടിയുടെ തീരുമാനം.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ 20 സീറ്റിലും മത്സരിക്കാനാണ്‌ കേരളഘടകത്തിന്റെ തീരുമാനം. പ്രതിപക്ഷത്തുള്ള എന്‍സിപിയ്‌ക്ക്‌ അതേപക്ഷത്തുള്ള കോണ്‍ഗ്രസിനെ വിമര്‍ശിക്കേണ്ട കാര്യമില്ല. പക്ഷേ കോണ്‍ഗ്രസിലെ ചില ഉന്നതനേതാക്കള്‍ തങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുമ്പോള്‍ മറുപടി പറയേണ്ട ബാധ്യതയുണ്ട്‌.

കേന്ദ്രത്തില്‍ നിലവിലുള്ള മുന്നണിയോട്‌ വിശ്വാസ്യത കാട്ടിയതുകൊണ്ടാണ്‌ കേരളത്തില്‍ ഇടതുപക്ഷവുമയായി ഞങ്ങള്‍ക്കേ വേര്‍പിരിയേണ്ടിവന്നത്‌- അദ്ദേഹം പറഞ്ഞു.

എന്‍സിപിയുടെ വിശ്വാസ്യതയെക്കുറിച്ച്‌ സംശയമുള്ളവര്‍ ഇക്കാര്യം കൂടി ഓര്‍ക്കണം. സര്‍ക്കാരിന്റെ ഭാഗമായിരുന്നപ്പോള്‍ തങ്ങള്‍ക്ക്‌ അനുവദിച്ചു കിട്ടിയ കോര്‍പ്പറേഷനുകള്‍ നന്ദിപൂര്‍വ്വം തിരിച്ചുനല്‍കുകയാണ്‌- മുരളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+