വിക്രം പണ്ഡിറ്റ് സിറ്റിഗ്രൂപ്പില്‍ നിന്നും പുറത്തേക്ക്

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സിറ്റി ഗ്രൂപ്പിനെ തകര്‍ച്ചയില്‍ നിന്നും കരകയറുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗം വിക്രം പണ്ഡിറ്റിനെ തത്സഥാനത്ത് നിന്നും നീക്കം ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തു.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സിറ്റി ഗ്രൂപ്പ് സിഇഒയായി വിക്രം പണ്ഡിറ്റ് ചുമതലയേറ്റത്. അമേരിക്കയിലെ ഏറ്റവും വലിയ സാമ്പത്തിക സ്ഥാപനങ്ങളിലൊന്നായ സിറ്റി ഗ്രൂപ്പിന്റെ പ്രകടനം മോശമായ സാഹചര്യത്തിലായിരുന്നു മുന്‍ സിഇഒയായിരുന്ന ചാള്‍സ് പ്രിന്‍സിനെ മാറ്റി വിക്രം പണിഡിറ്റിനെ നിയമിച്ചത്.
എന്നാല്‍ സിറ്റി ഗ്രൂപ്പിനെ ലാഭക്ഷമതയിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള പണ്ഡിറ്റിന്റെ ശ്രമങ്ങള്‍ വിജയത്തിലെത്താതാണ് അദ്ദേഹത്തിന്റെ സ്ഥാനചലനത്തിലേക്ക് വഴി തെളിച്ചിരിയ്‌ക്കുന്നത്.
പണ്ഡിറ്റിനെ പുറത്താക്കുന്നതിനൊപ്പം കമ്പനി മൊത്തമായോ ചില്ലറയായോ വില്‍ക്കുന്നതടക്കമുള്ള നീക്കങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications