കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറ്റി ഗ്രൂപ്പിന്റെ പുതിയ സിഇഒയായി വിക്രം പണ്ഡിറ്റ്

  • By Staff
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: സിറ്റി ഗ്രൂപ്പ് കോര്‍പറേഷന്‍ ചീഫ് എക്സിക്യൂട്ടീവായി ഇന്ത്യന്‍ വംശജനായ വിക്രം പണ്ഡിറ്റ് നിയമിതനായി. സിഇഒയുടെ താത്കാലിക ചുമതല വഹിച്ചിരുന്ന വിന്‍ ബിസ്ചോഫ് ആണ് പുതിയ ചെയര്‍മാന്‍.

അമേരിക്കയിലെ ഏറ്റവും വലിയ സാന്പത്തിക സ്ഥാപനമായ സിറ്റി ബാങ്കിന്റെ കഴിഞ്ഞ സാന്പത്തിക വര്‍ഷത്തെ പ്രകടനം മോശമായതിനെ തുടര്‍ന്നാണ് ഈ മാറ്റം. കന്പനിയുടെ ഓഹരി മൂല്യം കഴിഞ്ഞ വര്‍ഷം മൂന്നിലൊന്നായി ഇടിഞ്ഞതു കൂടാതെ പണമിടപാടുകളുമായി ബന്ധപ്പെട്ട് വന്‍തുകകള്‍ എഴുതി തള്ളേണ്ടാതായും വന്നിരുന്നു. ഈ സാഹചര്യത്തിലാണ് സിഇഒ ആയിരുന്ന ചാള്‍സ് പ്രിന്‍സിനെ മാറ്റാന്‍ ഓഹരി ഇടപാടുകാരുടെ സമ്മര്‍ദമുണ്ടായത്.

സിഇഒയായി സ്ഥാനമേല്‍ക്കുന്നതോടെ രണ്ട് ലക്ഷം കോടി ഡോളര്‍ ആസ്തിയും 100 രാജ്യങ്ങളിലായി 30,0000 ലക്ഷത്തോളം ജീവനക്കാരുമുള്ള സ്ഥാപനത്തിന്റെ നേതൃനിരയിലേക്കാണ് ഇപ്പോള്‍ പണ്ഡിറ്റ് കാലെടുത്തു വച്ചിട്ടുള്ളത്. ഒരു ഔഷധ വ്യാപാരിയുടെ മകനായ വിക്രം പണ്ഡിറ്റ് കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഉപരി പഠനത്തിനായാണ് അമേരിക്കയിലെത്തുന്നത്.

പണ്ഡിറ്റിന്റെ സിറ്റിഗ്രൂപ്പ് ബാങ്കിലേക്കുള്ള കടന്നുവരവും അതിന്റെ സിഇഒയായുള്ള സ്ഥാനലബ്ധിയും വളരെപ്പെട്ടെന്നായിരുന്നു. അഞ്ചു മാസം മുന്പാണ് പണ്ഡിറ്റ് സിറ്റി ഗ്രൂപ്പില്‍ ചേര്‍ന്നത്. ഇതിനു മുന്പ് ഓഹരി നിക്ഷേപക വാണിജ്യ സ്ഥാപനമായിരുന്ന മോര്‍ഗന്‍ സ്റ്റാന്‍ലി എന്ന കന്പനിയുടെ നേതൃസ്ഥാനത്തായിരുന്നു.

2006ല്‍ മോര്‍ഗന്‍ ഉപേക്ഷിച്ച് പണ്ഡിറ്റ് സ്വന്തമായി ഓള്‍ഡ് ലൈന്‍ ക്യാപിറ്റല്‍ എന്ന സ്ഥാപനം രൂപീകരിച്ചു. കഴിഞ്ഞ എപ്രിലില്‍ സിറ്റി ഗ്രൂപ്പ് ഈ സ്ഥാപനം സ്വന്തമാക്കിയതോടെയാണ് പണ്ഡിറ്റ് സിറ്റി ഗ്രൂപ്പില്‍ എത്തിയത്.

എന്നാല്‍ സിറ്റി ഗ്രൂപ്പിന്റെ സിഇഒ തെരഞ്ഞെടുപ്പില്‍ ഒരു ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തിന്റെ പ്രതീതി ഉണ്ടായിയെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയായിരുന്ന ഷൗക്കത്ത് അസീസ് പണ്ഡിറ്റിന് ശക്തമായ വെല്ലുവിളിയുമായി അവസാന റൗണ്ട് വരെ ഉണ്ടായിരുന്നുവെന്നാണ വാര്‍ത്തകള്‍.

സാന്പത്തിക ലോകത്ത് പണ്ഡിറ്റ് എന്ന വാക്ക് അഭിപ്രായഐക്യത്തിന്റെ പര്യായമാണെന്നാണ് മുന്‍ യുഎസ് ധനകാര്യ സെക്രട്ടറിയായിരുന്ന റോബര്‍ട്ട് റൂബിന്‍ പറയുന്നത്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പണ്ഡിറ്റിന്റെ വളര്‍ച്ച നേരില്‍ കണ്ടയാളാണ് റൂബിന്‍. 1999 മുതലെ പണ്ഡിറ്റിനെ പരിചയമുള്ള റൂബിന് അന്നേ പണ്ഡിറ്റിന്റെ കഴിവുകളില്‍ വിശ്വാസമുണ്ടായിരുന്നു.

സിറ്റിയുടെ സിഇഒ സ്ഥാനമേറ്റെടുത്ത പണ്ഡിറ്റിനെ സംബന്ധിച്ചിടത്തോളം വന്‍ വെല്ലുവിളികളാണ് നേരിടാനുള്ളത്. കന്പനിയുടെ സാന്പത്തിക തകര്‍ച്ച വാള്‍ സ്ട്രീറ്റ് ഓഹരി വിപണിയല്‍ സിറ്റി ഗ്രൂപ്പിന്റെ ഓഹരികളോടുള്ള പ്രിയം കുറച്ചിരുന്നു, സിറ്റിയുടെ ഓഹരി വില 30 ഡോളറിലേക്ക് വരെ താഴുന്ന സ്ഥിതിയുണ്ടായി. ഇതല്ലാതെ വന്‍തുകകള്‍ എഴുത്തിതള്ളേണ്ടി വന്നതും കന്പനിയ്ക്ക് ആഘാതമായിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ നേരെയാക്കിയെടുക്കുയായിരിക്കും പണ്ഡിറ്റ് ആദ്യം ചെയ്യേണ്ടി വരിക.

എന്നാല്‍ .യാഥാര്‍ഥ്യങ്ങള്‍ കണക്കിലെടുത്ത് കന്പനിയുടെ പ്രവര്‍ത്തനങ്ങളിലും ഘടനയിലും മാറ്റം വരുത്തുക, പുതിയ ലക്ഷ്യങ്ങള്‍ നിശ്ചയിക്കുക എന്നിവയാണ് തന്റെ പ്രഥമ കര്‍ത്തവ്യങ്ങളെന്ന് പണ്ഡിറ്റ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X