സിറ്റി ഗ്രൂപ്പിന് സര്‍ക്കാര്‍ സഹായം
വാഷിങ്‌ടണ്‍: സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് പ്രതസന്ധി നേരിടുന്ന സിറ്റി ഗ്രൂപ്പിന് യുഎസ് സര്‍ക്കാര്‍ സഹായധനം അനുവദിച്ചു. 306 ബില്യണ്‍ ഡോളറാണ് സര്‍ക്കാര്‍ നല്‍കുക.
തുടക്കത്തില്‍ കടം എഴുതിത്തള്ളുന്നത് ബാങ്ക് തന്നെ വഹിക്കുമെന്നും പിന്നീട് ഇത് സര്‍ക്കാര്‍ ഈ സാമ്പത്തിക ഭാരം ഏല്‍ക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ സര്‍ക്കാര്‍ ഈ കിട്ടാക്കടം ഏറ്റെടുക്കുകയാണെങ്കില്‍ സിറ്റി ഗ്രൂപ്പില്‍ സര്‍ക്കാറിനും വിഹിതമുണ്ടാകും.
അമേരിക്കയിലെ രണ്ടാമത്തെ പ്രമുഖ സാമ്പത്തിക സ്ഥാപനമായ സിറ്റി ഗ്രൂപ്പ് ഏതാനും നാളായി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ചെലവ് ചുരുക്കാനായി ഒട്ടേറെ ജീവനക്കാരെ പിരിച്ചുവിടുകയും ശംബളം വെട്ടിക്കുറയ്‌ക്കുകയും ചെയ്‌തിരുന്നു. അടുത്ത വര്‍ഷം കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടുമെന്നും സിഇഒ വിക്രം പണ്ഡിറ്റ് വെളിപ്പെടുത്തിയിട്ടുണ്ട്.
വായ്‌പ, പണയ വായ്‌പ എന്നിവയിലൂടെയുണ്ടായ വന്‍ നഷ്ടമാണ് സിറ്റിഗ്രൂപ്പിനെ പ്രതിസന്ധിയിലേയ്‌ക്ക് നയിച്ചത്. സിറ്റി ഗ്രൂപ്പിന് ഇന്ത്യയുള്‍പ്പെടെ നൂറ് രാജ്യങ്ങളില്‍ ശാഖകളും 3.75 ലക്ഷം ജീവനക്കാരുമുണ്ട്. ഇതിനിടെ വിക്രം പണ്ഡിറ്റും സിറ്റി ഗ്രൂപ്പിന് പുറത്തേയ്‌ക്ക് പോവുകയാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗം വിക്രമിനെ സിഇഒ സ്ഥാനത്തുനിന്നും മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടത്രേ. സ്ഥാപനത്തെ ലാഭത്തിലേയ്‌ക്ക് തിരിച്ചുകൊണ്ടുവരാന്‍ വിക്രത്തിന് കഴിയാത്തതിനെത്തുടര്‍ന്നാണ് ഇങ്ങനെയൊരു ആലോചന നടക്കുന്നതെന്നാണ് അറിയുന്നത്.












Click it and Unblock the Notifications