സുരക്ഷയുടെ വന്‍മതില്‍ തീര്‍ത്ത് ഒരു മുഖ്യമന്ത്രി

മായാവതി സവാരിയ്‌ക്കിറങ്ങിയാല്‍ അതിശയിപ്പിക്കുന്ന നിയമങ്ങളാണ് നടപ്പാക്കപ്പെടുന്നത്. റോഡുകള്‍ മറ്റ് വാഹനങ്ങള്‍ ഓടാന്‍ പാടില്ല. കടകള്‍ അടയ്‌ക്കണം, വീടുകളില്‍ നിന്നും ആരും പുറത്തിറങ്ങരുത് എന്തിന് വാഹനവ്യൂഹത്തിന് നേരെ നോക്കുന്നവന്റെ കാര്യം പോലും പരുങ്ങലിലാവും, അതാണ് അവസ്ഥ.
ഓദ്യോഗിക വസതിയില്‍ നിന്നും വിമാനത്താവളം വരെയുള്ള 14കിലോമീറ്റര്‍ ദൂരത്തില്‍ താമസിക്കുന്നവരാണ് മുഖ്യമന്ത്രിയെക്കൊണ്ട് പൊറുതിമുട്ടുന്നത്. മുഖ്യമന്ത്രി കാരണം ഏറെ അസ്വസ്ഥതകളുണ്ടായിട്ടും ജനങ്ങള്‍ പേടിച്ച് ഒന്നും മിണ്ടാതിരിക്കുകയാണ്.
സ്വന്തം ജീവനില്‍ അങ്ങേയറ്റം കൊതിയുള്ളതുകൊണ്ടാണ് മായാവതി ഇങ്ങനെ വന്‍ പരിവാരങ്ങളുമായി യാത്രചെയ്യുന്നത്. തന്നെ വകവരുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഗൂഡാലോചന നടത്തുന്നുണ്ടെന്നും പ്രധാനമന്ത്രിയ്‌ക്കും മുന്‍ പ്രധാനമന്ത്രമാര്‍ക്കും നല്‍കുന്ന എസ്‌പിജി സുരക്ഷ തനിയ്‌ക്കും വേണെന്ന് മായാവതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
ഈ ആവശ്യം കേന്ദ്രം തള്ളിയതോടെയാണ് മായവാതി സ്വന്തം നിലയ്‌ക്ക് കനത്ത സംരക്ഷണ വലയം തീര്‍ത്തിരിക്കുന്നത്. ഇതിനിടെ ഇസ്രയേലിന്റെ സുരക്ഷാ തന്ത്രങ്ങള്‍ പഠിക്കാന്‍ ഇവര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തിട്ടുണ്ട്.
കാളിദാസ് മാര്‍ഗിലുള്ള മായാവതിയുടെ ഔദ്യോഗിക വസതിയ്‌ക്കു ചുറ്റും വമ്പന്‍ മതിലാണ് പണിതുയര്‍ത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മുറിയിലേയ്‌ക്ക് മാത്രമായി പ്രത്യേക ഗേറ്റും മറ്റും ഒരുക്കിയിട്ടുമുണ്ട്. ഇപ്പോള്‍ വീടിന് അടുത്തായി ഹെലിപാഡ് നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് മായാവതി.












Click it and Unblock the Notifications