മേജര്‍ സന്ദീപിന്റെ സംസ്ക്കാരം ശനിയാഴ്ച

യലഹങ്കയിലെ ആരോഹള്ളിയിലുള്ള വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമായിരിക്കും സംസ്‌ക്കാരം. കോഴിക്കോട് കണ്ണമ്പത്ത് ഉണ്ണികൃഷ്‌ണന്റെയും ധനലക്ഷ്‌മിയുടെയും ഏകമകനാണ് സന്ദീപ്.
51 എസ്‌എജി വിഭാഗത്തില്‍ കമാന്‍ഡറായ സന്ദീപ് തന്റെ സംഘത്തെ മുന്നില്‍ നിന്ന് നയിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടതെന്ന് എന്‍എസ്‌ജി ഔദ്യോഗിക സന്ദേശത്തില്‍ അറിയിച്ചു.
സഹപ്രവര്‍ത്തകന് നേരെ വെടിവെച്ച ഭീകരനെ പിന്തുടരുന്നതിനിടെ പെട്ടെന്ന് തന്നെയുണ്ടായ പ്രത്യാക്രമണത്തിലാണ് സന്ദീപിന് ജീവന്‍ നഷ്ടപ്പെട്ടത്. സെവന്‍ത് ബീഹാര്‍ റജിമെന്റില്‍ 1999 ജൂണ്‍ 12ന് ചേര്‍ന്ന സന്ദീപ് 2007 ജനുവരിയിലാണ് എന്‍എസ്‌ജിയിലെത്തിയത്.












Click it and Unblock the Notifications