മുംബൈ സൈനിക നടപടികള്‍ പൂര്‍ത്തിയായി
മുംബൈ ഭീകരാക്രമണം: മരണം 183
മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 183 ആണെന്ന് കേന്ദ്ര ആഭ്യന്തര സുരക്ഷാ സെക്രട്ടറി എംഎല്‍ കുമാവ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മരിച്ചവരില്‍ 22 പേര്‍ വിദേശികളാണ്. ഭീകരരുമായി വിവിധയിടങ്ങളില്‍ നടന്ന ഏറ്റുമുട്ടലില്‍ 20 സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് അദ്ദേഹം അറിയിച്ചു. ആക്രമങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടത് 141 സാധാരണ ജനങ്ങള്‍ക്കാണ്.
പോരാട്ടത്തില്‍ 9 ഭീകരരെ സൈന്യം വധിയ്‌ക്കുകയും ഒരാളെ ജീവനോടെ പിടികൂടുകയും ചെയ്‌തു. 59 മണിക്കൂര്‍ നീണ്ട മുംബൈയിലെ സൈനിക നടപടികള്‍ പൂര്‍ണമായതായി കുമാവ് അറിയിച്ചു.
ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് ശക്തമായ തെളിവുകള്‍ ലഭിച്ചുവെന്നും അദ്ദേഹം വ്യക്താമാക്കി.
മുംബൈ സൈനിക നടപടികള്‍ പൂര്‍ത്തിയായി
ലോകത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തെ കീഴ്‌പെടുത്തുന്നതിനുള്ള സൈനിക നടപടികള്‍ അവസാനിച്ചു. ശനിയാഴ്‌ച രാവിലെ ആരംഭിച്ച അന്തിമ പോരാട്ടത്തില്‍ താജ് ഹോട്ടലിനുള്ളില്‍ ഒളിച്ചിരുന്ന മൂന്ന് ഭീകരരെയും എന്‍എസ്‌ജി കമാന്‍ഡോകള്‍ വധിച്ചു.
ഹോട്ടലിനുള്ളില്‍ ഒളിച്ചിരുന്ന മൂന്ന് ഭീകരരെയും വധിച്ചു കഴിഞ്ഞു. എങ്കിലും കമാന്‍ഡോ നടപടികള്‍ പൂര്‍ത്തിയായെന്ന് പറയാറായിട്ടില്ല. എന്‍എസ്‌ജി മേധാവി ജെ.കെ ദത്ത് പറഞ്ഞു.
മുംബൈ ഭീകരാക്രമണത്തില്‍ 183 ഓളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അധികൃതരുടെ നിഗമനം. മൂന്നോറോളം പേര്‍ക്ക് പരിക്കേറ്റു. ഹോട്ടിലിനുള്ളില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
നേരത്തെ കരുതിയിരുന്നതില്‍ നിന്നും തികച്ചും വ്യത്യസ്‌തമായ പോരാട്ടമായിരുന്നു ശനിയാഴ്‌ച രാവിലെ നടന്നത്. ഒരൊറ്റ തീവ്രവാദി മാത്രം ഹോട്ടലിനുള്ളില്‍ ഉള്ളൂവെന്നായിരുന്നു വെള്ളിയാഴ്‌ച സേനാവൃത്തങ്ങള്‍ പറഞ്ഞിരുന്നത്.
എന്നാല്‍ ശനിയാഴ്‌ച രാവിലെയോടെയാണ് കൂടുതല്‍ തീവ്രവാദികളുള്ള കാര്യം അവര്‍ക്ക് വ്യക്തമായത്. ബോംബുകളും തോക്കുകളും കൊണ്ട് ഇരുവിഭാഗവും പരസ്‌പരം പോരാടിയപ്പോള്‍ താജിന് ചുറ്റും യുദ്ധസമാനമായ അന്തരീക്ഷമായിരുന്നു.
തീവ്രവാദികള്‍ കൊണ്ടുവന്ന സ്‌ഫോടനവസ്‌തുക്കള്‍ ഹോട്ടലിലുണ്ടാകുമെന്ന നിഗമനത്തില്‍ താജിന്റെ ഓരോ മുക്കും മൂലയും അരിച്ച് പരിശോധിയ്‌ക്കുകയാണ് കമാന്‍ഡോകള്‍.
2:2PM
രത്തന്‍ ടാറ്റ താജിലെത്തി
താജ് ഹോട്ടലിലെ ഏറ്റുമുട്ടല്‍ അവസാനിച്ചുവെന്ന് എന്‍എസ് ജി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ താജ് ഹോട്ടലിലെത്തി.
താജ് ഹോട്ടല്‍ ഗ്രൂപ്പിലെ ഉന്നതദ്യോഗസ്ഥര്‍ രത്തന്‍ ടാറ്റയെ അനുഗമിയ്ക്കുന്നുണ്ട്. എന്നാല്‍ രത്തന്‍ ടാറ്റയ്ക്ക് ഹോട്ടലിനുള്ളിലേക്ക് പ്രവേശിയ്ക്കാന്‍ അനുമതി ലഭിച്ചിട്ടില്ലെന്ന് താജ് വക്താവ് അറിയിച്ചു.
നഷ്ടപ്പെട്ടതെല്ലാം തിരികെ നേടാന്‍ രാജ്യത്തെ ജനങ്ങള്‍ ഒന്നിച്ച് നില്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു
1:25PM
താജ് സേനയുടെ പിടിയില്‍
മുംബൈ അവസാന ഭീകരനെയും വെടിവെച്ചു കൊന്ന എന്‍എസ്ജി കമാന്‍ഡോകള്‍ ഹോട്ടല്‍ താജിന്റെ നിയന്ത്രണം പൂര്‍ണമായും കയ്യടക്കി.
ഭീകരരാരും ജീവനോടെ അവശേഷിച്ചിട്ടില്ലെന്ന് എന്‍എസ്ജി അറിയിച്ചു. ഹോട്ടലിന്റെ ആറാം നിലയില്‍ നിറച്ചിരിക്കുന്ന സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കാനുളള തീവ്ര പരിശ്രമത്തിലാണ് കമാന്‍ഡോകള്‍.
01.35 PM
താജ് എന്‍എസ്ജിയുടെ നിയന്ത്രണത്തില്‍
അറുപത് മണിക്കൂര്‍ നീണ്ട രൂക്ഷമായ ഏറ്റമുട്ടലിന് ശേഷം താജ് ഹോട്ടലിന്റെ നിയന്ത്രണം എന്‍എസ്ജി ഏറ്റെടുത്തു. സൈക്ലോണ്‍ എന്ന് പേരിട്ട കമാന്‍ഡോ ഓപ്പറേഷന്‍ ഏകദേശം പൂര്‍ത്തിയായതായി എന്‍എസ്‌ജി മേധാവി ജെ.കെ ദത്ത വ്യക്തമാക്കി.
താജിനുള്ളിലുണ്ടായിരുന്ന മൂന്ന് തീവ്രവാദികളെയും വധിച്ചതായി അദ്ദേഹം അറിയിച്ചു. എന്നാല്‍ 500 ഓളം മുറികളുള്ള താജിലെ എല്ലാ മുറികളും വ്യക്തമായി പരിശോധിച്ച് ഭീകരര്‍ ഒളിച്ചിരിയ്‌ക്കുന്നില്ലായെന്ന് ഉറപ്പ് വരുത്തിയാലെ കമാന്‍ഡോ ഓപ്പറേഷന്‍ സാങ്കേതികമായി പൂര്‍ത്തിയായി എന്ന് പറയാനാകൂവെന്നും അദ്ദേഹം അറിയിച്ചു.
മൂന്ന് രാത്രിയും രണ്ട് പകലും നീണ്ടു നിന്ന താജിലെ ഏറ്റുമുട്ടലില്‍ ഒരു കമാന്‍ഡോ കൊല്ലപ്പെട്ടു. മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌നാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജീവന്‍വെടിഞ്ഞത്.
താജില്‍ നിന്നും ഒറ്റ തീവ്രവാദിയേയും ജീവനോടെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു.
09:35AM
താജില്‍ കനത്ത പോരാട്ടം
മുംബൈ : എന്‍എസ്ജി കമാന്‍ഡോകളും താജില്‍ പതിയിരിക്കുന്ന ഭീകരരും തമ്മിലുളള പോരാട്ടം അവസാന ഘട്ടത്തിലേയ്ക്ക്.
നൂറോളം കമാന്‍ഡോകളാണ് താജിനുളളിലുളളത്. എത്ര ഭീകരരാണ് ഉളളിലുളളത് എന്ന് ഇപ്പോഴും വ്യക്തമല്ല. ഒന്നാം നിലയിലും താഴത്തെനിലയിലുമാണ് ഇപ്പോള്‍ പോരാട്ടം തുടരുന്നത്.
08.14 AM












Click it and Unblock the Notifications